Breaking News Featured Gulf Sports UAE

കൈറ്റ് ബീച്ചിൽ വോളിബോൾ വേൾഡും, ദുബായ് സ്പോർട്സ് കൗൺസിലും കൈകോർക്കുന്നു

Written by themediatoc

ദുബായ് – ദുബായിലെ വോളിബാൾ പ്രേമികൾക്ക് ആവേശമൊരുക്കി കൈറ്റ് ബീച്ചിൽ ‘ബീച്ച് പ്രോ ടൂർ’ ഒരുക്കിയാണ് വോളിബോൾ വേൾഡും, ദുബായ് സ്പോർട്സ് കൗൺസിലും കൈകോർക്കുന്നത്. ഒക്ടോബർ 22 മുതൽ 25 വരെയും 27 മുതൽ 30 വരെയുമാണ് ടൂർണമെന്‍റുകൾ നടക്കുക. ദുബായിൽ ആദ്യമായാണ് ഇത്തരത്തിൽ തുടർച്ചയായ രണ്ട് ബീച്ച് വോളി ടൂറുകൾ നടക്കുന്നത്.

ബീച്ച് പ്രോ ടൂറിൽ ലോകത്തിലെ പ്രഗത്ഭരായ 24 ടീമുകളാണ് പങ്കെടുക്കുക. ദുബൈ ഫിറ്റ്നസ് ചലഞ്ചിന്‍റെ സമയത്താണ് ടൂർണമെന്‍റ് നടക്കുന്നത് എന്ന പ്രത്യേകതയും ഇതിനുണ്ട്. അതിനാൽ ഫിറ്റ്നസ് ചലഞ്ചുമായി ബന്ധപ്പെട്ട വിവിധ പരിപാടികളും അരങ്ങേറും. പ്രത്യേകിച്ച് മറ്റിടങ്ങളിലെ ഫിറ്റ്നസ് ചലഞ്ചിൽ നിന്നും വ്യത്യസ്തമായി ബീച്ച് ഫാൻസിനെ ലക്ഷ്യമിട്ടായിരിക്കും ഇവിടെ ഫിറ്റ്നസ് ചലഞ്ച് നടക്കുക. ദുബായിലും കൈറ്റ് ബീച്ച് പരിസരങ്ങളിലും ഉത്സവാന്തരീക്ഷത്തിലായിരിക്കും ടൂർണമെന്റ് അരങ്ങേറുക എന്ന് വോളി വേൾഡ് സി.ഇ.ഒ ഫിൻ ടെയ്ലർ പറഞ്ഞു. എന്നാൽ ഈ രണ്ട് ടൂർണമെന്‍റുകളുടെയും ലൈനപ്പ് ഈ മാസം 26ന് പ്രഖ്യാപിക്കും.

About the author

themediatoc

Leave a Comment

ml Malayalam

Join WhatsApp Group