News Kerala/India

ഇന്ന് മഹാനവമി; പുണ്യം തേടി ആയിരങ്ങള്‍.

Written by themediatoc

നവരാത്രി ദിവസങ്ങളിലെ പ്രധാന ആരാധന ദിനമാണ് മഹാനവമി. മഹാനവമി ദിവസത്തെ, വിശേഷാല്‍ ചടങ്ങുകളും ദേവീ പൂജകളും സംഗീതോത്സവവും മറ്റ് വിശേഷങ്ങളുമായി ക്ഷേത്രങ്ങള്‍ സജീവമായി. കൊവിഡ് പ്രതിസന്ധിയൊഴിഞ്ഞതിന് ശേഷമുള്ള നവരാത്രി ആഘോഷമാക്കുകയാണ് ഭക്തജനങ്ങൾ. പനച്ചിക്കാട് ശ്രീ ദക്ഷിണമൂകാംബീ ദേവി ക്ഷേത്രത്തിലെ കലാമണ്ഡപത്തിൽ വിവിധ കലകൾ അർച്ചന ചെയ്യാൻ കലാകാരന്മാരുടെ തിരക്കാണ്.

ദേവീ ഉപാസനയുടെയും അക്ഷര പൂജയുടെയും പുണ്യം തേടി ആയിരങ്ങളാണ് വിവിധ ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തുന്നത്. ഭക്തിയായും സ്‌നേഹമായും ആഘോഷമായും ധൈര്യമായുമൊക്കെ നിറയുന്ന ദേവീചൈതന്യത്തെ മനസിലേക്കെത്തിക്കാനുള്ള ഇനിയുള്ള 9 നാളുകളാണ് നവരാത്രി.

അക്ഷരങ്ങളിലൂടെ വിജ്ഞാനത്തിന്റേയും, അറിവിന്റേയും നേരിന്റെ നിറവെളിച്ചത്തിലേക്കുള്ള യാത്രയാണ് ഈ ദിവസങ്ങള്‍ കൊണ്ട് അര്‍ത്ഥമാക്കുന്നത്. നവരാത്രി ദിവസങ്ങളിലെ പ്രധാന ആരാധന ദിനമാണ് മഹാനവമി. ഇന്ന് ആയുധ പൂജയുടെ കൂടി ദിവസമാണ്.

മഹാനവമി ദിവസം കേരളത്തിലെ ഒട്ടുമിക്ക സരസ്വതീ ക്ഷേത്രങ്ങളിലും വലിയ ഭക്തജനപ്രവാഹമാണുള്ളത്. കൊവിഡ് പ്രതിസന്ധിയൊഴിഞ്ഞതിന് ശേഷമുള്ള നവരാത്രി ആഘോഷമാക്കുകയാണ് ഭക്തജനങ്ങള്‍.

ചോറ്റാനിക്കര ദേവീ ക്ഷേത്രത്തില്‍ ഇന്ന് പഞ്ചരത്‌ന കീര്‍ത്തനാലാപനവും പെരുവനം കുട്ടന്‍മാരാരുടെ പ്രമാണത്തില്‍ മേളത്തോടെ മൂന്നു ഗജവീരന്‍മാരോടു കൂടിയ ശീവേലിയുമുണ്ട്. മറ്റ് ദേവീ ക്ഷേത്രങ്ങളിലും വിവിധ കലാപരിപാടികളും സരസ്വതി പൂജയുമുണ്ടാകും.

About the author

themediatoc

Leave a Comment