പാലക്കാട്: നടൻ വിനായകന് കൽപ്പാത്തി ക്ഷേത്രത്തിൽ പ്രവേശിക്കാൻ വിലക്ക് ഏർപ്പെടുത്തിയെന്ന പ്രചരണം തളളി ക്ഷേത്രം ഭാരവാഹികൾ. രാത്രി 11 മണി കഴിഞ്ഞതിനാൽ ക്ഷേത്രത്തിൽ ദർശനം അനുവദിക്കാൻ കഴിയില്ലെന്ന് മാത്രമാണ് അറിയിച്ചത്. അതല്ലാതെ മറ്റ് തർക്കങ്ങൾ ഉണ്ടായിട്ടില്ലെന്ന് വാർഡ് മെമ്പർ സുഭാഷ് കല്പത്തി പറഞ്ഞു. രാത്രി 10.30കഴിഞ്ഞ് കല്പാത്തിയിലെത്തിയ ചലചിത്രതാരം വിനായകന് കൽപ്പാത്തി ക്ഷേത്രത്തിൽ വിലക്കേർപ്പെടുത്തിയെന്നാണ് വാർത്തകൾ പ്രചരിച്ചത്. ഒപ്പം തനിക്ക് ദർശനം നടത്തണമെന്ന് വിനായകൻ ആവശ്യപ്പെടുന്ന വീഡിയോയും പുറത്ത് വന്നിരുന്നു. എന്നാൽ ഈ പ്രചരണം തികച്ചും അവാസ്ഥവമെന്നാണ് പ്രദേശവാസികൾ പറഞ്ഞു. ക്ഷേത്രപരിസരത്ത് വെച്ച് പ്രദേശവാസിയായയാളോട് വിനായകൻ കയർത്തെന്നും പ്രദേശവാസികൾ പറയുന്നു. വിനായകൻ വിളിച്ചതനുസരിച്ച് പൊലീസ് സ്ഥലത്തെത്തിയാണ് രംഗം ശാന്തമാക്കിയത്. വാർഡ് മെമ്പർ സുഭാഷ് കല്പാത്തി പറയുന്നത്.