Breaking News News Kerala/India

23 വർഷത്തിനു ശേഷം രാജീവ് വധം പ്രതി നളിനി മോചിതയായി

Written by themediatoc

ചെന്നൈ – രാജീവ് ഗാന്ധി വധക്കേസിൽ സുപ്രധാന പ്രതികളിൽ ഒരാളായ നളിനി ജയിൽ മോചിതയായി. അടുത്തിടെയാണ് സുപ്രീംകോടതി നളിനി അടക്കമുള്ളവരെ മോചിതരാകിയ ഉത്തരവ് പുറപ്പെടുവിച്ചിരുന്നത്. നളിനിക്ക് പുറമെ ഭർത്താവ് മുരുകൻ എന്ന ശ്രീഹരൻ, ശാന്തൻ എന്നിവരും ഇന്നു മോചിതരാകും. എന്നാൽ, ഇവർ ശ്രീലങ്കൻ പൗരൻമാരായതിനാൽ ഇരുവരെയും തിരുച്ചിറപ്പള്ളിയിലെ പ്രത്യേക ക്യാംപിലേക്കു മാറ്റി.

മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ കൊലപ്പെടുത്തിയ കേസിൽ ശിക്ഷിക്കപ്പെട്ട നളിനിയും ഭർത്താവ് ശ്രീഹരനും ഉൾപ്പെടെ ശേഷിക്കുന്ന 6 പേരെയും ജയിലിൽനിന്ന് മോചിപ്പിക്കാൻ കഴിഞ്ഞദിവസമാണ് സുപ്രീം കോടതി ഉത്തരവിട്ടത്. വധശിക്ഷയ്ക്കു വിധിക്കപ്പെട്ട പ്രതികൾക്കു പല ഘട്ടങ്ങളിലായി ഇതിൽ ഇളവു നൽകിയാണ് മോചനത്തിനു അവസരമൊരുക്കിയത്. നളിനിക്കു പുറമേ, ശ്രീഹരൻ എന്ന മുരുകൻ, ആർ.പി.രവിചന്ദ്രൻ, റോബർട്ട് പയസ്, എസ്.രാജയെന്ന ശാന്തൻ, ജയകുമാർ എന്നിവരാണ് 23 വർഷത്തിലധികമായി ജയിലിൽ തുടരുന്നത്.

സമ്പൂർണ നീതി ഉറപ്പാക്കാൻ സുപ്രീം കോടതിക്കുള്ള ഭരണഘടനയുടെ 142മതെ വകുപ്പ് പ്രത്യേകാധികാരം ഉപയോഗിച്ചാണ് മുൻപ് ഇതേ കേസിലെ മറ്റൊരു പ്രതിയായ പേരറിവാളനെ കഴിഞ്ഞ മേയിൽ കോടതി മോചിപ്പിചിരുന്നു.

About the author

themediatoc

Leave a Comment