ചേർപ്പ് – മൈസൂരിൽ വല്ലച്ചിറ കാരമുക്ക് ചെമ്പകശ്ശേരി ഷാജിയുടെ മകൾ സബീനയെയാണ് (30) മൈസൂരിലെ ജോലി സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. സബീനയുടെ ശരീരത്തിൽ കണ്ടെത്തിയ മുറിപ്പാടുകളെ തുടർന്ന് ബന്ധുക്കളുടെ പരാതിയിൽ കരുവന്നൂർ സ്വദേശിയായ ആൺ സുഹൃത്തായ ഷഹാസിനെ മൈസൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. ഷഹാസുമായുണ്ടായ തർക്കത്തിലാണ് മരണം സംഭവിച്ചതെന്നാണ് ബന്ധുക്കൾ സംശയമുന്നയിച്ചിട്ടുള്ളത്. പോസ്റ്റ്മാർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ മരണ കാരണം വ്യക്തമാകൂ. ഒരു വർഷമായി മൈസൂരിലെ സ്വകാര്യ മൊബൈൽ കമ്പനിയിലെ ജോലിക്കാരിയാണ് സബീന. വീട്ടുകാരെ എല്ലാ ദിവസവും വിളിക്കാറില്ലെങ്കിലും ഇടയ്ക്കിടെ ബന്ധപ്പെടാറുണ്ടെന്ന് വീട്ടുകാർ പറഞ്ഞു. പോസ്റ്റ്‌മോർട്ട നടപടികൾക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുവന്നു സംസ്‌കാരം ഇന്ന് നടക്കും. മാതാവ് രഹന, സഹോദരങ്ങൾ ഷെമീർ, ഷമനാബ്, ഷാനു എന്നിവർക്കൊപ്പമാണുള്ളത്.