എറണാകുളം: കൊച്ചി സിറ്റി പോലീസ് കമ്മീഷണർ ശ്രീ എസ് ശ്യാം സുന്ദർ. IPS, ന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ കെ.എസ്. സുദർശൻ IPS ന്റെ നിർദ്ദേശപ്രകാരം കൊച്ചി സിറ്റി യോദ്ധാവ് സ്‌ക്വാഡും തൃക്കാക്കര പോലീസും ചേർന്ന് തൃക്കാക്കര ക്ഷേത്രത്തിനു സമീപമുള്ള അഡ്മിറൽ ഫ്ലാറ്റിൽ 202നമ്പർ റൂമിൽ നടത്തിയ പരിശോധനയിലാണ് 50 ഗ്രാമോളാം MDMA യുമായി നഹാസ്, വയസ് -31 S/o കോയ ഹുസ്സൈൻ, പടിഞ്ഞാറെ പറമ്പിൽ, എലൂർ, അക്ബർ, വയസ് 27, S/o ഷംനാദ്, ചൂരൽ കോട്ടായിമല, കാക്കനാട്, റിഷാദ്, വയസ് -40, S/o ഷെരീഫ്, പള്ളുരുത്തി, ലിബിൻ, വയസ് -32, S/o ലാലു, വലിയവീട്ടിൽ, തേങ്ങോട്,വികാസവണി, ഇസ്മയിൽ, വയസ് – 31, S/o മുഹമ്മദ് അലി, കോരാത്ത്,കുറ്റിപ്പുറം, മലപ്പുറം, സുനീർ, വയസ് -44, S/o ഹമീദ്, കൈതമനപ്പറമ്പ്, കാക്കനാട്, സൈബി സൈമൺ, D/o സൈമൺ,അറക്കൽ ഹൗസ്, കോതാട് എന്നിവർ പിടിയിലായത് .
നഹാസിന്റെ നേതൃത്വത്തിൽ സിറ്റിയിൽ ക്വാട്ടേഷൻ ലഹരി മരുന്ന് ഇടപാടുകൾ നടത്തിവരികയായിരുന്ന പ്രതികളെ പോലീസ് നിരീക്ഷിച്ചു വരികയായിരുന്നു. മയക്കുമരുന്ന് ക്വാട്ടേഷൻ ഇടപാടുകൾക്ക് ഉപയോഗിച്ചിരുന്ന ആഡംബര കാർ പിടിച്ചെടുത്തു പരിശോധിച്ചതിൽ വടിവാൾ അടക്കമുള്ള മാരകായുധങ്ങൾ പിടികൂടി. നഹാസിനും കൂട്ടാളികൾക്കും സിറ്റിയിലെ വിവിധ സ്റ്റേഷനുകളിലായി നിരവധി കേസുകളുണ്ട്. പിടികൂടിയ ക്വാട്ടേഷൻ മയക്കുമരുന്ന് മാഫിയയിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്നും മറ്റു അന്വേഷിച്ചുവരികയാണ് . തൃക്കാക്കര പോലീസ് ഇൻസ്പെക്ടർ ക്ലീറ്റസ് കെ ജോസഫ്,SI മാരായ നിതീഷ്, ജയകുമാർ, ബൈജു, WASI പ്രീത, ASI അനീഷ്,സിപിഒ മാരായ നിതിൻ, ചന്ദ്രൻ,സുജിത്ത്, മെൽജിത്ത്, എന്നിവരും കൊച്ചു സിറ്റി യോദ്ധാവ് സ്കോഡമാണ് അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നത്