News Kerala/India

2023 ജനുവരി മുതൽ കെ എസ് ആർ ടി സി ജീവനക്കാർ കാക്കി യൂണിഫോമിലേയ്ക്ക് മടങ്ങിവരുന്നു

Written by themediatoc

തിരുവനന്തപുരം -കേരളത്തിലെ കെഎസ്ആർടിസി ജീവനക്കാർ 2023 ജനുവരി മുതൽ കാക്കി യൂണിഫോമിലേയ്ക്ക് മടങ്ങുന്നു. ഇതുമായി ബന്ധപ്പെട്ട് തൊഴിലാളി യൂണിയനുകളുമായി സിഎംഡി ചർച്ച നടത്തി.

2015ലാണ് മൂന്ന് പതിറ്റാണ്ട് തുടർന്ന് പോന്ന കെഎസ്ആര്‍ടിസിയിലെ കാക്കി യൂണിഫോമിന് മാറ്റം വന്നത്. കെഎസ്ആർടിസിയിൽ പുതുമയും പ്രൊഫഷണല്‍ മുഖവും കൊണ്ടുവരാൻ ആയിരുന്നു ആ മാറ്റംകൊണ്ട് ലക്ഷ്യമവെച്ചത്. ഇപ്രകാരം കണ്ടക്ടര്‍മാരുടെയും ഡ്രൈവര്‍മാരുടെയും യൂണിഫോം നീല ഷര്‍ട്ടും കടും നീല പാന്‍റുമാക്കി മാറ്റി. കെഎസ്ആര്‍ടിസിയിലെ മെക്കാനിക്കല്‍ ജീവനക്കാര്‍ക്ക് ചാര നിറവും. ഇന്‍സ്പെക്ടര്‍മാരുടേത് മങ്ങിയ വെള്ള ഷര്‍ട്ടും കറുത്ത പാന്‍റും ആയി നിസ്‌കർഷിച്ചത്.

എന്നാൽ യൂണിയൻ ഭേദമന്യേ കെഎസ്ആർടിസിയിലെ ജീവനക്കാർ ഏറെ നാളായി ഉയർത്തിയ ആവശ്യമായിരുന്നു കാക്കി യൂണിഫോമിലേയ്ക്ക് മടങ്ങിവരിക എന്നത്. ഏട്ട് വർഷത്തിന് ശേഷമാണ് വീണ്ടും കാക്കി യൂണിഫോമിലേയ്ക്ക് കെഎസ്ആർടിസി മടങ്ങുവാൻ പൊകുവുന്നത്. ഇതു പ്രകാരം ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും ഇന്‍സ്പെക്ടര്‍ക്കുമാണ് കാക്കി. ഒപ്പം സീനിയോറിറ്റി അറിയാന്‍ പ്രത്യേക ബാഡ്ജും ചിഹ്നങ്ങളും ഉള്‍പ്പെടുത്തും. മെക്കാനിക്കല്‍ ജീവനക്കാര്‍ക്ക് നീല യൂണിഫോം ആയിരിക്കും.

About the author

themediatoc

Leave a Comment