തിരുവനന്തപുരം – കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാന് വധഭീഷണി സന്ദേശം അയച്ച കോഴിക്കോട് സ്വദേശി ഷംസുദ്ദീനെ പൊലീസ് അറസ്റ്റ് ചെയ്തു. 10 ദിവസത്തിനകം ഗവർണറെ വധിക്കുമെന്നായിരുന്നു ഇ- മെയിൽ വഴിയുള്ള ഭീഷണി സന്ദേശം. ഗവർണറുടെ ഓഫീസ് സിറ്റി പൊലിസ് കമ്മീഷണർക്കു നൽകിയ പരാതിയെ തുടർന്ന് സൈബർ പൊലീസ് അന്വേഷണം നടത്തി പ്രതിയെ കണ്ടെത്തുകയായിരുന്നു. കോഴിക്കോട് നിന്നാണ് ഇ- മെയിൽ സന്ദേശമെത്തിയതെന്ന വിവരം സൈബർ പൊലീസ് ലോക്കൽ പൊലീസിന് കൈമാറി. ഇയാളെ പൊലീസ് ചോദ്യം ചെയ്തു വരുകയാണ്. തുടർന്ന് കോഴിക്കോട് സിറ്റി പൊലീസാണ് ഷംസുദ്ദീൻ അറസ്റ്റ് ചെയ്തത്.
You may also like
മലയോര സമരയാത്രയില്‍ പങ്കെടുത്ത് സതീശനോടൊപ്പം പി.വി...
പി. പി ദിവ്യയ്ക്ക് ജാമ്യ വ്യവസ്ഥകളിൽ ഇളവ്; ജില്ലാ ...
ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ; രണ്ട് ഭീകരരെ സൈനീകർ വധിച്ചു
ചികിത്സക്കായി കൊച്ചിയിലെത്തി; കാനയിൽ വീണ് ഫ്രഞ്ച്...
കൊല്ലം കളക്ടറേറ്റ് സ്ഫോടന കേസ്; മൂന്ന് പ്രതികൾക്ക്...
ഷിരൂരിൽ അര്‍ജുന്റെ ലോറി കണ്ടെത്തി, ക്യാബിനുള്ളില്‍...
About the author
