News Kerala/India

80 കോടിയുടെ മയക്കുമരുന്നുമായി കോട്ടയം സ്വദേശി മുംബൈയിൽ പിടിയിൽ.

Written by themediatoc

മുംബൈ – അന്താരാഷ്ട്ര വിപണിയിൽ 80 കോടി രൂപ വിലമതിക്കുന്ന 16 കിലോ ഹെറോയിനാണ് റവന്യൂ ഇന്‍റലിജൻസ് വിഭാഗം (ഡിആർഐ) പിടികൂടിയത്.

സംഭവത്തിൽ കോട്ടയം സ്വദേശിയെ ഡിആർഐ അറസ്റ്റ് ചെയ്തു. അകലക്കുന്നം സ്വദേശി ബിജു ജോൺ ആണ് പിടിയിലായത്. ഇയാളുടെ കൂട്ടാളി ഘാന സ്വദേശിയായ സ്ത്രീയും പിടിയിലായിലായത്. ഡിആർഐക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഡി.ആർ.ഐ ബിനു ജോണിനെ അറസ്റ്റ് ചെയ്തത്.

ആദ്യം ബിനുജോണിന്റെ ലഗേജ് ഡി.ആർ.ഐ പരിശോധിക്കുകയായിരുന്നു. എന്നാൽ, ഇതിൽ നിന്നും ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. പിന്നീട് ട്രോളി ബാഗിൽ നിന്നാണ് മയക്കുമരുന്ന് കണ്ടെത്തിയത്. വിദേശപൗരനിൽ നിന്നാണ് താൻ മയക്കുമരുന്ന് വാങ്ങിയതെന്നും,1000 ഡോളർ ഇയാൾ ബിനുവിന് നൽകിയതായും റിപ്പോർട്ടുണ്ട്.

അതേസമയം മയക്കുമരുന്നു കടുത്തു കേസിൽ തന്റെ മകനെ ചതിച്ചതാണെന്ന് മുംബൈയിൽ അറസ്റ്റിലായ വിജിൻ വർഗീസിന്റെ അമ്മ പ്രതികരിച്ചു.

സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. സൗത്ത് ആഫ്രിക്കയിലുള്ള മലയാളി കച്ചവടക്കാരൻ മൻസുർ തച്ചംപറമ്പിൽ തന്നോട് ഫോണിൽ സംസാരിച്ചെന്നാണ് അറസ്റ്റിലായ വിജിൻ വർഗീസ് ഡിആർഐയ്ക്ക് മൊഴി നൽകിയിരിക്കുന്നത്. രാഹുൽ എന്നയാൾ ലോഡ് കൊണ്ടുപോവുമെന്നാണ് ഫോണിലൂടെ കിട്ടിയ നിർദ്ദേശം. ഇയാളെക്കുറിച്ച് അന്വേഷണം നടക്കുന്നുണ്ട്. എന്നാൽ അമർ പട്ടേൽ എന്നയാളാണ് ലഹരി മരുന്ന് കടത്തിയതെന്ന വാദത്തിൽ ഉറച്ച് നിൽക്കുകയാണ് മൻസൂർ.

About the author

themediatoc

Leave a Comment