തൊഴിലാളികളുടെ പ്രതിനിധികളുമായി കെഎസ്ആർടിസിയിൽ ആഴ്ചയിൽ ആറു ദിവസംസിംഗിൾ ഡ്യൂട്ടി ശനിയാഴ്ച മുതൽ നടപ്പിലാക്കും.
മാനേജ്മെമെന്റ് നടത്തിയ രണ്ടാംവട്ട ചർച്ചയിലാണ് ഇത്തരം ഒരു പുതിയ തീരുമാനം. തുടക്കത്തിൽ പാറശാല ഡിപ്പോയിൽ മാത്രമാണ് പരീക്ഷണാടിസ്ഥാനത്തിൽ സിംഗിൾ ഡ്യൂട്ടി നടപ്പിലാക്കുക.
ഈ പുതിയ തീരുമാനം സിഐടിയു അംഗീകരിച്ചു എങ്കിലും എട്ട് ഡിപ്പോകളിൽ നടപ്പിലാക്കാൻ നേരത്തെ തീരുമാനമെടുത്തു തയാറാക്കിയ ഷെഡ്യൂളുകളിലെ അപാകതകൾ യൂണിയൻ പ്രതിനിധികൾ ചൂണ്ടിക്കാട്ടിയതോടെയാണ് തീരുമാനം മാറ്റിയത്.
എന്നാൽ 12 മണിക്കൂർ സിംഗിൾ ഡ്യൂട്ടി അംഗീകരിക്കില്ലെന്ന് ബിഎംഎസ് പ്രതിനിധികൾ വ്യക്തമാക്കിയിട്ടുണ്ട്. ശനിയാഴ്ച മുതൽ പ്രഖ്യാപിച്ച പണിമുടക്കിൽ നിന്ന് പിന്നോട്ടില്ലെന്ന് കോണ്ഗ്രസ് അനുകൂല സംഘടനയായ ടിഡിഎഫും വ്യക്തമാക്കി.