തൃശൂർ വരവൂരിൽ മൂന്നു വയസ്സുകാരിക്ക് തെരുവുനായയുടെ കടിയേറ്റു. വരവൂർ ചാത്തൻകോട്ടിൽ വീട്ടിൽ ഉമ്മറിന്റെ മകൾ ആദിലയ്ക്കാണ് കടിയേറ്റത്. വീട്ടിൽ മുറ്റത്ത് കളിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് കടിയേറ്റത്. സരോജിനി എന്നയാളെയും തെരുവുനായ ആക്രമിച്ചു പരിക്കേറ്റവർ തൃശൂർ മെഡി. കോളജിൽ ചികിൽസ തേടി.