മധുവിൻ്റെ കുടുംബത്തെ വിസ്തരിക്കുന്ന ഭാഗം റെക്കോർഡ് ചെയ്യണമെന്ന ഹർജിയിലും വാദം കഴിഞ്ഞു. പ്രോസിക്യൂഷനും മധുവിൻ്റെ അമ്മ മല്ലിയുമാണ് ഇക്കാര്യം ആവശ്യപ്പെട്ടത്
മധുകൊലക്കേസ്: കോടതിയെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ച പ്രതികൾക്കെതിരെ നടപടി വേണമെന്ന ഹർജികളിൽ വിധി ഇന്ന്
പാലക്കാട് : അട്ടപ്പാടി മധുകൊലക്കേസിൽ നിർണായക ദിനം . മൂന്ന് ഹർജികളിൽ വിചാരണക്കോടതി വിധി പറയും. സാക്ഷികൾക്ക് എതിരെ നടപടി വരുമോ എന്ന് ആകാംഷ . ഇന്ന് 69 മുതൽ 74 വരെയുള്ള സാക്ഷികളെ വിസ്തരിക്കും.
കോടതിയെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ച സാക്ഷികൾക്ക് എതിരെ നടപടി വേണമെന്ന ഹർജികളിൽ ഇന്ന് മണ്ണാർക്കാട് എസ് സി എസ്ടി വിചാരണക്കോടതി ഉത്തരവ് പറയും. കണ്ണു പരിശോധനയ്ക്ക് വിധേയനായ സാക്ഷി സുനിൽകുമാർ,സ്വന്തം ദൃശ്യം തിരിച്ചറിയാതിരുന്ന സാക്ഷി അബ്ദുൽ ലത്തീഫ് എന്നിവർക്കെതിരെ നടപടി വേണമെന്ന ഹർജികളിൽ വാദം പൂർത്തിയായിരുന്നു.
മധുവിൻ്റെ കുടുംബത്തെ വിസ്തരിക്കുന്ന ഭാഗം റെക്കോർഡ് ചെയ്യണമെന്ന ഹർജിയിലും വാദം കഴിഞ്ഞു. പ്രോസിക്യൂഷനും മധുവിൻ്റെ അമ്മ മല്ലിയുമാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. കഴിഞ്ഞ ആഴ്ച നിശ്ചയിച്ച വിസ്താരം ഹർജിയിൽ തീർപ്പ് വരുന്നത് വരെ നീട്ടുകയായിരുന്നു.
ഇന്ന് 69 മുതൽ 74 വരെയുള്ള ആറ് സാക്ഷികളെയാണ് വിസ്തരിക്കുക.73 വരെയുള്ള സാക്ഷികൾ റവന്യൂ ഉദ്യോഗസ്ഥരാണ്.