കേരളം – അടുത്തിടെ പുറപ്പെടുവിച്ച കേന്ദ്ര സർക്കാരിന്റെ ഉത്തരവുപ്രകാരം പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുള്ള സകലമാന പ്രവർത്തങ്ങളും, ഓഫീസുകളും, ബാങ്ക് അക്കൗണ്ടുകളും മറ്റുപ്രവർത്തനങ്ങളും ഇന്നുമുതൽ ഗവർമെന്റ് മരവിപ്പിക്കും. നിരോധനം ലംഘിച്ചുകൊണ്ട് ഈ സംഘടനകള്‍ പ്രവര്‍ത്തനം തുടര്‍ന്നാല്‍ യുഎപിഎ ആക്റ്റ് പ്രകാരം കേസെടുക്കാന്‍ ജില്ലാ കളക്ടര്‍മാര്‍ക്കും എസ്പിമാര്‍ക്കും നിര്‍ദേശം നല്‍കികൊണ്ടുള്ള ഉത്തരവാണ് പുറത്തിറങ്ങിയത്.
എന്നാൽ സ്വീകരിക്കേണ്ട തുടര്നടപടിളെ കുറിച്ച് ഡിജിപി വിശദമായ സര്‍ക്കുലര്‍ ഇന്ന് പുറത്തിറക്കും. കഴിഞ്ഞ ദിവസങ്ങളിൽ രാജ്യത്തുടനീളമുള്ള പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ കേന്ദ്രങ്ങളില്‍ നടത്തിയ റെയ്ഡിന് പിന്നാലെയാണ് സംഘടനയെ നിരോധിക്കാക്കാന് കേന്ദ്രം തീരുമാനമെടുത്തത്. ഭീകര പ്രവര്‍ത്തനം, ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് സ്വരൂപിക്കൽ, ഭീകര പ്രവര്‍ത്തനങ്ങള്‍ക്കും മറ്റും ആളെ റിക്രൂട്ട് ചെയ്യൽ തുടങ്ങിയ കാര്യങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നിരോധനം ഏർപ്പെടുത്തിയത്.ഇന്ത്യയിലെ പോപ്പുലർ ഫ്രണ്ടിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകളുംസസ്പെൻഡ് ചെയ്തു. ഒപ്പം പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ചെയർമാൻ എഎംഎസലാമിന്റെ ട്വിറ്റർ അക്കൗണ്ടും സസ്പെൻഡ് ചെയ്തു. അതേസമയം, പോപ്പുലർ ഫ്രണ്ടിന്റെനിരോധനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനങ്ങളി