മികച്ച ചിത്രങ്ങളുടെ അമരക്കാരൻ എന്ന് വിശേഷിപ്പിക്കുന്ന മണിരത്നത്തിന്റെ സംവിധാന മികവിൽ ഒതുങ്ങിയ ചിത്രങ്ങളൊന്നും തന്നെ മോശമായിട്ടില്ലന്ന് പ്രേക്ഷകർക്ക് അറിയാം. എന്നാൽ പുതിയൊരു ചിത്രവുമായി ആരാധകരെ അദ്ദേഹം വീണ്ടും അത്ഭുതപെടുത്തിയിരിക്കയാണദ്ദേഹം. പൊന്നിയൻസെൽവൻ എന്ന ചിത്രത്തിലൂടെ ഒരു വമ്പൻ താരനിരയിലുള്ള ചിത്രമാണ് പ്രേക്ഷകർക്ക് മുൻപിലേക്ക് മണിരത്നം കൊണ്ടുവന്നിരിക്കുന്നത്. പൊന്നിയൻസെൽവൻ എന്ന മികച്ച നോവലിന്റെ തനതു കഥതന്നെയാണ് സിനിമയായിരിക്കുന്നത്. കൽക്കി കൃഷ്ണമൂർത്തി രചിച്ച ചരിത്ര നോവലാണ് പൊന്നിയിൻ ശെൽവൻ. 2400 പേജുകളുള്ള ഈ നോവൽ തമിഴിലാണ് രചിക്കപ്പെട്ടിട്ടുള്ളത്. ചോളസാമ്രാജ്യത്തിലെ രാജാവായിരുന്ന അരുൾമൊഴിവർമ്മനെ (രാജരാജ ചോളൻ ഒന്നാമൻ) കുറിച്ചുള്ളതാണ് ഈ നോവൽ. എന്നാൽ അഭ്രപാളികളിൽ മണിരത്‌നം വമ്പൻ താരനിരയെ അണിനിരത്തി പുനഃസൃഷ്ടിച്ചു. വിക്രം, ഐശ്വര്യ റായി, തൃഷ, ഐശ്വര്യ ലക്ഷ്മി, ജയം രവി, ജയറാം തുടങ്ങി വമ്പൻ താരനിരയിലാണ് ചിത്രം ഒരുങ്ങിയിരിക്കുന്നത്.
ഈ ചിത്രം എക്കാലത്തെയും മികച്ച മണിരത്നം ചിത്രങ്ങളിൽ ഒന്നായി മാറുമെന്ന് കണ്ടവരെല്ലാം അഭിപ്രായപ്പെടുന്നത്. ബാഹുബലിയുടെ റെക്കോർഡകൾ തകർക്കാൻ നിഷ്പ്രയാസം ഈ ചിത്രത്തിന് സാധിക്കുമെന്ന്. ഒരിക്കലും ബാഹുബലി എന്ന സിനിമയെ വെച്ച് ഈ സിനിമയെ സാമ്യപ്പെടുത്തരുത് എന്നാണ് ചിത്രം കണ്ടവരെല്ലാം പറയുന്നത്. അത്രത്തോളം മികച്ച ചിത്രമാണ് പൊന്നിയൻസെൽവൻ. പിന്നെ എടുത്ത് പറയേണ്ടത് എ ആർ റഹ്മാന്റെ സംഗീതമാണ്. സ്ത്രീ കഥാപാത്രങ്ങൾ ആണ് കൂടുതൽ ആളുകൾക്കും ഇഷ്ടമായത്. ഐശ്വര്യറായ് ആണെങ്കിലും, തൃഷ ആണെങ്കിലും ഐശ്വര്യലക്ഷ്മി ആണെങ്കിലും വളരെ മനോഹരമായ രീതിയിൽ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിക്കാൻ സാധിച്ചിട്ടുണ്ട്
ഒരു ഇന്ത്യൻ മാസ്റ്റർപീസ് എന്ന് പറയാവുന്ന ചിത്രമാണ് ഇത്.