ഇന്ന് വിസ്തരിച്ച അഞ്ച്സാക്ഷികളും പ്രാസിക്യൂഷന് അനുകൂലമായി മൊഴിനൽകിയത്. കേസിലെ 69- മുതൽ 73-വരെയുള്ള സാക്ഷികളാണ് പ്രോസിക്യൂഷന് അനുകൂലമായി മൊഴിനൽകിയത്. ഇവർ അഞ്ചുപേരും റവന്യൂ വകുപ്പ് ഉദ്ദ്യോഗസ്ഥരാണ്. എന്നാൽ, ഇതിനിടെ താൻ കോടതിയെ തെറ്റിദ്ധരിപ്പിച്ചിട്ടില്ലെന്ന മൊഴിയുമായി ഇരുപത്തൊമ്പതാം സാക്ഷി സുനിൽ കുമാർ കോടതിയിലെത്തി. കോടതിയിൽ ആദ്യ ദിവസം ദൃശ്യങ്ങൾ കാണിച്ചപ്പോൾ വ്യക്തമായില്ല എന്നായിരുന്ന സുനിൽ കുമാറിന്റെ വിശദീകരണം. അതുകൊണ്ടാണ് ഒന്നും കാണുന്നില്ലെന്ന് കോടതിയിൽപറഞ്ഞത്.
കാഴ്ചശക്തി പരിശോധിച്ചപ്പോൾ പാലിക്കേണ്ട മാനദണ്ഡം ഒന്നും പാലിച്ചില്ല എന്നും താൽക്കാലിക വനംവാച്ചറായ സുനിൽകുമാർ മൊഴിനൽകി. ഡോക്ടറെ വിസ്തരിക്കാൻ അവസരം നൽകണമെന്നും സുനിൽ കോടതിയിൽ ആവശ്യപ്പെട്ടു.