Bahrain Gulf

ബഹ്‌റൈനിൽ എ​ൻ.​പി.​ആ​ർ.​എ പരിശോധന നടത്തി; നിരവധി നിയമലംഘകരെ കണ്ടെത്തി.

Written by themediatoc

മ​നാ​മ – ബഹ്‌റൈനിൽ നാ​ഷ​നാ​ലി​റ്റി, പാ​സ്പോ​ർ​ട്സ് ആ​ൻ​ഡ് റ​സി​ഡ​ൻ​സ് അ​ഫ​യേ​ഴ്സ് (എ​ൻ.​പി.​ആ​ർ.​എ) അ​ന​ധി​കൃ​ത താ​മ​സ​ക്കാ​രെ ക​ണ്ടെ​ത്തു​ന്ന​തി​ന് പ​രി​ശോ​ധ​ന ന​ട​ത്തി കർശനമാക്കി. കാ​പി​റ്റ​ൽ ഗ​വ​ർ​ണ​റേ​റ്റ് പൊ​ലീ​സ് ഡ​യ​റ​ക്ട​റേ​റ്റ്, ലേ​ബ​ർ മാ​ർ​ക്ക​റ്റ് റ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി(എ​ൽ.​എം.​ആ​ർ.​എ) എ​ന്നി​വ​യു​മാ​യി സ​ഹ​ക​രി​ച്ചാ​യി​രു​ന്നു പ​രി​ശോ​ധ​ന. രാ​ജ്യ​ത്തെ മു​ഴു​വ​ൻപ്ര​വാ​സി തൊ​ഴി​ലാ​ളി​ക​ളും നി​യ​മം പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്കു​ക​യാ​ണ് ല​ക്ഷ്യം.

എന്നാൽ നിരവതി നി​യ​മം ല​ഘി​ച്ചവരെ പ​രി​ശോ​ധ​ന​യി​ൽ പി​ടി​കൂ​ടി​യ​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഇ​വ​ർ​ക്കെ​തി​രെ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു​വ​രു​ക​യാ​ണ്. നി​യ​മ​വി​രു​ദ്ധ ന​ട​പ​ടി​ക​ൾ ശ്ര​ദ്ധ​യി​ൽ​പെ​ട്ടാ​ൽ 17077077 എ​ന്ന ന​മ്പ​റി​ലോ info@npra.gov.bh എ​ന്ന ഇ-​മെ​യി​ൽ വ​ഴി​യോ എ​ൻ.​പി.​ആ​ർ.​എ കാ​ൾ സെ​ന്റ​റി​നെ അ​റി​യി​ക്കാം.

About the author

themediatoc

Leave a Comment