Gulf

യൂ​സു​ഫ്​ ഫ​ദ്​​ൽ ഹ​സ​ൻ; ഷാ​ർ​ജ പു​സ്​​ത​കോ​ത്സ​വത്തിലെ ഈ വർഷത്തെ ‘സാം​സ്കാ​രി​ക വ്യ​ക്തി​ത്വം’

Written by themediatoc

ഷാ​ർ​ജ – 41മത് ഷാ​ർ​ജ അ​ന്താ​രാ​ഷ്ട്ര പു​സ്ത​കോ​ത്സ​വ​ത്തി​ന്‍റെ ഈ വർഷത്തെസാം​സ്കാ​രി​ക വ്യ​ക്തി​ത്വ​മാ​യി സു​ഡാ​നീ​സ്​ ച​രി​ത്ര​കാ​ര​നാ​യ യൂ​സു​ഫ്​ ഫ​ദ്​​ൽ ഹ​സ​നെ തെ​ര​ഞ്ഞെ​ടു​ക്കപെട്ടു. ആ​ഫ്രി​ക്ക, ഏ​ഷ്യ മേ​ഖ​ല​യി​ൽ ഗ​വേ​ഷ​ണ​വും ഡോ​ക്യു​മെ​ന്‍റേ​ഷ​ൻ പ്ര​സ്ഥാ​ന​വും പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നതിൽ പ്രധാനിയും, വ്യത്യസ്ത വിഷയങ്ങളിൽ 30 ല​ധി​കം പു​സ്ത​ക​ങ്ങ​ൾ ര​ചി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്​ യൂ​സു​ഫ്​ ഫ​ദ്​​ൽ. നിലവിൽ സു​ഡാ​നി​ലെ ഖ​ർ​ത്തൂം സ​ർ​വ​ക​ലാ​ശാ​ല​യി​ൽ പ്ര​ഫ​സ​റാ​യി​രു​ന്ന യൂ​സു​ഫ്​ ഫ​ദ്​​ൽ ഹ​സ​ൻ അ​റ​ബ്​ ലോ​ക​ത്തെ ത​ന്നെ വി​ഖ്യാ​ത​നാ​യ ച​രി​ത്ര​കാ​ര​നാ​ണ്.

ച​രി​ത്ര​പ​ഠ​ന​ത്തി​ന്‍റെ മേ​ഖ​ല​യി​ലും രാ​ഷ്ട്രീ​യ, സാം​സ്കാ​രി​ക, ശാ​സ്ത്ര മേ​ഖ​ല​ക​ളി​ലും ന​ൽ​കി​യ അ​മൂ​ല്യ​മാ​യ സം​ഭാ​വ​ന​ക​ൾ​ക്കു​ള്ള അം​ഗീ​കാ​ര​മാ​യാ​ണ്​ ‘ക​ൾ​ച​റ​ൽ പേ​ഴ്​​സ​നാ​ലി​റ്റി ഓ​ഫ്​ ദി ​ഇ​യ​ർ’ എ​ന്ന സു​പ്ര​ധാ​ന അം​ഗീ​കാ​രം സ​മ്മാ​നി​ക്കു​ന്ന​ത്. വി​വി​ധ മേ​ഖ​ല​ക​ളി​ൽ മി​ക​വു​റ്റ സം​ഭാ​വ​ന​ക​ൾ ന​ൽ​കു​ക​യും യു​വ​ത​ല​മു​റ​ക്ക്​ പ്ര​ചോ​ദ​ന​വും മാ​തൃ​ക​യു​മാ​യി വ​ർ​ത്തി​ക്കു​ക​യും ചെ​യ്യു​ന്ന വി​ശി​ഷ്ട വ്യ​ക്തി​ക​ളെ ആ​ദ​രി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ്​ അ​ധി​കൃ​ത​ർ ഇ​ത്ത​ര​മൊ​രു പു​ര​സ്കാ​രം രൂ​പ​പ്പെ​ടു​ത്തി​യ​ത്.

മാത്രമല്ല സാം​സ്കാ​രി​ക വി​ക​സ​ന​ത്തി​ന്‍റെ വ്യത്യസ്തങ്ങളായ നെ​ടും​തൂ​ണു​കളെയും സ​ർ​ഗാ​ത്മ​ക വ്യ​ക്തി​ത്വ​ങ്ങ​ളെ ആ​ദരിക്കുക എ​ന്ന സു​പ്രീം കൗ​ൺ​സി​ൽ അം​ഗ​വും ഷാ​ർ​ജ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ ഡോ. ​സു​ൽ​ത്താ​ൻ ബി​ൻ മു​ഹ​മ്മ​ദ് അ​ൽ ഖാ​സി​മി​യു​ടെ വീ​ക്ഷ​ണം അ​നു​സ​രി​ച്ചാ​ണ് ഇത്തരം അ​വാ​ർ​ഡ്​ ഏ​ർ​പ്പെ​ടു​ത്തി​യ​തെ​ന്ന്​ ഷാ​ർ​ജ ബു​ക്ക്​ അ​തോ​റി​റ്റി ചെ​യ​ർ​മാ​ൻ അ​ഹ്​​മ​ദ്​ ബി​ൻ റ​ക്കാ​ദ്​ അ​ൽ അ​മീ​രി പ​റ​ഞ്ഞു. ഭാ​വി കെ​ട്ടി​പ്പ​ടു​ക്കു​ന്ന​തി​ൽ യൂ​സു​ഫ് ഫ​ദ്ൽ ഹ​സ​നെ​പ്പോ​ലു​ള്ള വി​ശി​ഷ്ട വ്യ​ക്തി​ക​ളു​ടെ അ​മൂ​ല്യ​മാ​യ പ്ര​വ​ർ​ത്ത​നം അ​റ​ബ് സാം​സ്കാ​രി​ക ലോ​ക​ത്തി​ന് ആ​വ​ശ്യ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ്ര​സ്താ​വ​ന​യി​ൽ കൂ​ട്ടി​ച്ചേ​ർ​ത്തു.

About the author

themediatoc

Leave a Comment