Gulf UAE

വേള്‍ഡ് മലയാളി കൗണ്‍സില്‍ “ഇന്റര്‍നാഷണല്‍ ഐകോണ്‍ പുരസ്‌കാരം 2022” എം.എ യൂസഫലിക്ക്

Written by themediatoc

ദുബായ് – ഇന്റര്‍നാഷണല്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ 2021ല്‍ പ്രഖ്യാപിച്ച ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ ഐകോണ്‍ പുരസ്‌കാരം പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ് ചെയര്‍മാനുമായ എം.എ യൂസഫലിക്ക് സമ്മാനിച്ചു. ജസ്റ്റിസ് കുര്യന്‍ ജോസഫ്, അംബാസഡര്‍ ടി.പി ശ്രീനിവാസന്‍, കര്‍ണാടക മുന്‍ ചീഫ് സെക്രട്ടറി ജെ.അലക്‌സാണ്ടര്‍, രാഷ്ട്രപതിയുടേ മുന്‍ സെക്രട്ടറി ക്രിസ്റ്റി ഫെര്‍ണാണ്ടസ് എന്നിവര്‍ ഉള്‍പ്പെട്ട ജൂറിയാണ് പുരസ്‌കാരത്തിനായി യൂസഫലിയെ തെരഞ്ഞെടുത്തത്. ദുബായിൽ യില്‍ നടന്ന ചടങ്ങില്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്‌ളോബല്‍ അഡവൈസറി ബോര്‍ഡ് ചെയര്‍മാനും ഖലീജ് ടൈംസ് മാനേജിംഗ് എഡിറ്ററുമായ ഐസക് ജോണ്‍ പട്ടാണിപ്പറമ്പിലില്‍ നിന്നും പുരസ്‌കാരം യൂസഫലി ഏറ്റുവാങ്ങി.

വ്യവസായ, വാണിജ്യ മേഖലകളില്‍ നല്‍കിയ മികച്ച സംഭാവനകളെ മുന്‍നിര്‍ത്തിയാണ് പുരസ്‌കാരം. ഓര്‍ത്തഡോക്‌സ് സഭ ഡല്‍ഹി ഭദ്രസനാധിപന്‍ ഡോ. യൂഹന്നാന്‍ മാര്‍ ദിമിത്രോസ്, ഭദ്രാസനം സെക്രട്ടറി ഫാ.സജി യോഹന്നാന്‍, ഷാര്‍ജ സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് വികാരി റവ. ഫിലിപ്പ് എം. സാമുവല്‍ കോര്‍ എപ്പിസ്‌കോപ്പ, ജബല്‍ അലി സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് വികാരി റവ ഫാ.ഉമ്മന്‍ മാത്യു, ദുബൈ സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ വികാരി റവ.ഫാ.ബിനീഷ് ബാബു എന്നിവരും സന്നിഹിതരായിരുന്നു.

About the author

themediatoc

Leave a Comment