മനാമ – ബഹ്റൈനിലെ ആരോഗ്യരംഗവും ലോകബാങ്കും തമ്മിലുള്ള സഹകരണം വർധിപ്പിക്കുന്നതിന്റെ ഭാഗമായി ബഹ്റൈനിൽ സന്ദർശനത്തിനെത്തിയ ലോക ബാങ്ക് പ്രതിനിധി സംഘം ആരോഗ്യകാര്യ സുപ്രീം കൗൺസിൽ പ്രസിഡന്റ് ലഫ്. ജനറൽ ഡോ. ശൈഖ് മുഹമ്മദ് ബിൻ അബ്ദുല്ല ആൽ ഖലീഫയുമായി കൂടിക്കാഴ്ച നടത്തി.
സ്വദേശികളുടെയും പ്രവാസികളുടെയും ആരോഗ്യ ആവശ്യങ്ങൾ നിറവേറ്റുന്നതിന്നായി ബഹ്റൈനിൽ നടപ്പാക്കിയ ‘നാഷനൽ ഹെൽത്ത് ഇൻഷുറൻസ് പ്രോഗ്രാം’ വഴി ‘നിങ്ങളുടെ ഡോക്ടറെ അറിയൂ’ പദ്ധതിയുൾപ്പെടെ നടപ്പിലാക്കിയതും നടക്കാൻ ഇരിക്കുന്നതുമായ നിരവധി പദ്ധതികളെ കുറിച്ചും ലോക ബാങ്ക് പ്രതിനിധി സംഘത്തിന്നോട് പ്രസിഡന്റ് വിശദീകരിച്ചു. കോവിഡിനെ നേരിടുന്നതിൽ ബഹ്റൈൻ കൈവരിച്ച നേട്ടങ്ങളെ ജി.സി.സി രാജ്യങ്ങൾക്കുവേണ്ടിയുള്ള ലോകബാങ്ക് ഡയറക്ടർ ഇസാം അബു സുലൈമാൻ അഭിനന്ദനവും അറിയിച്ചു.