ഷാർജ – നാൽപ്പത്തൊന്നാമതു ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ vimex എന്ന uae യിലെ വിമല കോളേജ് പൂർവവിദ്യാർഥി കൂട്ടായ്മയുടെ സ്വപ്ന സാക്ഷാത്ക്കാരം പൂർത്തീകരിച്ചു. വിമലയെക്കുറിച്ചുള്ള ഓർമ്മകൾ കോർത്തിണക്കി തയാറാക്കിയ “വിമലമീയോർമ്മകൾ “എന്ന പുസ്തകം ഇന്നലെ പ്രകാശനം ചെയ്യപ്പെട്ടു. ഫാ. ഡേവിസ് ചിറമ്മേൽ അച്ഛൻ, ഖലീജ് ടൈംസ് ന്റെ എഡിറ്റോറിയൽ ഡയറക്ടറും അജ്‌കാഫ് ഇവന്റസിന്റെ മുഖ്യ രക്ഷാധികാരിയുമായ ശ്രീ ഐസക് ജോൺ പട്ടാണിപ്പറമ്പിലിന് മുഖ്യ പ്രതി നൽകിക്കൊണ്ടു, വിമല കോളേജ് മുൻ അധ്യാപികമാരായ പ്രൊഫ. റോസ്, പ്രൊഫ. എലിസബത്ത് എന്നിവരുടെ സാന്നിധ്യത്തിൽ പ്രകാശനകർമം നിർവഹിച്ചു. രശ്‌മി ഐസക് അധ്യക്ഷത വഹിച്ച ചടങ്ങിൽ, സജ്‌ന അബ്ദുല്ല സ്വാഗതവും ഷെമീൻ റഫീഖ് നന്ദിയും പറഞ്ഞു.
ഷൈൻ ഷാജിയും , മനോജ് കെ വി യും ചേർന്നു പുസ്തകത്തെ സദസ്സിനു പരിചയപ്പെടുത്തി. Charls Paul ആശംസകൾ നേർന്ന ചടങ്ങു കലാലയ ഓർമകൾക്ക് തിരിതെളിച്ചു.100ഇൽ പരം ഓർമ്മക്കുറിപ്പുകൾ ഉൾപ്പെടുത്തിയ ഈ പുസ്തകത്തിന്റെ എഡിറ്റർമാർ രശ്‌മി ഐസക്കും , ഹരിതം ബുക്സിന്റെ പ്രതാപൻ തയാട്ടും ആണ്.
ഈ പുസ്തകത്തെ പറ്റിയും മറ്റും കൂടുതൽ വിവരങ്ങൾക്ക് രശ്മി ഐസക്ക് മായി ബന്ധപ്പെടാം :- 050 165 8571, 042 577791