Gulf UAE

വടകര ഓണ സൗഹൃദ സംഗമം

Written by themediatoc

ദുബായ് – വടകര എൻ ആർ ഐ ദുബായ് ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ഓണ സംഗമം നടത്തി. ദുബായ് അൽ താൻ പാർക്കിൽ സംഘടിപ്പിച്ച പരിപാടി ഇന്ദ്ര തയ്യിൽ ഉദ്‌ഘാടനം ചെയ്‌തു. മാധ്യമ പ്രവർത്തകൻ അനൂപ് കീച്ചേരി മുഖ്യാതിഥിയായി പങ്കെടുത്തു.

പ്രസിഡണ്ട് ഇ കെ ദിനേശൻ അധ്യക്ഷത വഹിച്ചു. ഡോ.ഹാരിസ്, രാജൻ കൊളാവിപാലം, അഡ്വ.സാജിദ് അബൂബക്കർ, സിദ്ധീഖ് , കെ പി മുഹമ്മദ്, ഓ കെ ഇബ്രാഹിം , ബി എ നാസർ, സുരേഷ്, ഇസ്മായിൽ ഏറാമല, കെ പി ഭാസ്കരൻ, രജീഷ് , സുശികുമാർ, സംസാരിച്ചു . സെക്രട്ടറി മനോജ് കെ വി സ്വാഗതവും, ട്രഷറർ അഡ്വ.മുഹമ്മദ് സാജിദ് നന്ദിയും പറഞ്ഞു.

ദുബായ് അൽ തവാർ പാർക്കിൽ സംഘടിപ്പിച്ച പരിപാടിയിൽ കുട്ടികൾക്കുവേണ്ടി നാടൻ കലാമത്സരങ്ങളും, കമ്പവലിയും നടന്നു. കുടുംബിനികൾ വീടുകളിൽ നിന്നും പാകം ചെയ്തു കൊണ്ടുവന്ന രുചിയൂറും സദ്യയും ഉണ്ടായിരുന്നു. മത്സര വിജയികൾക്കും, മികച്ച വിഭവങ്ങളുടെ പാചകത്തിനും സമ്മാന ദാനവും നടത്തി.

About the author

themediatoc

Leave a Comment