Breaking News Featured Gulf UAE

ഗസ്സയിലേക്ക് 400 ട​ൺ ഭ​ക്ഷ​ണ​മെ​ത്തി​ച്ച്​ യു.​എ.​ഇ.

Written by themediatoc

ദുബായ്: യു​ദ്ധ​കെടുതിയിൽ ദു​രി​ത​ത്തി​ലാ​യ ഗ​സ്സ​ൻ ജ​ന​ത​ക്ക്​ സ​ഹാ​യ​വു​മാ​യി 400 ട​ൺ ഭ​ക്ഷ്യ വ​സ്തു​ക്ക​ൾ എ​ത്തി​ച്ച്​ യു.​എ.​ഇ. അ​മേ​രി​ക്ക​ൻ നി​യ​ർ ഈ​സ്റ്റ്​ റെ​ഫ്യൂ​ജി എ​യ്​​ഡ്​ എ​ന്ന കൂ​ട്ടാ​യ്മ​യു​മാ​യി സ​ഹ​ക​രി​ച്ചാ​ണ്​ 1.2ല​ക്ഷം പേ​ർ​ക്ക്​ ആ​വ​ശ്യ​മാ​യ ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ ഉൾപ്പെടെയുള്ള സാധന സാമഗ്രികൾ ഇടിക്കുന്നത്. ഗ​സ്സ​യി​ലെ ദു​രി​തം ല​ഘൂ​ക​രി​ക്കു​ന്ന​തി​ലും ഫ​ല​സ്തീ​നി​ലെ സ​ഹോ​ദ​ര​ങ്ങ​ൾ​ക്ക്​ ഐ​ക്യ​ദാ​ർ​ഢ്യ​പ്പെ​ടു​ന്ന​തി​ലും ​യു.​എ.​ഇ പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണെ​ന്ന്​ അ​ന്താ​രാ​ഷ്​​ട്ര സ​ഹ​ക​ര​ണ വ​കു​പ്പ്​ സ​ഹ​മ​ന്ത്രി റീം ​അ​ൽ ഹാ​ഷി​മി പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു. ഏ​റ്റ​വും ആ​വ​ശ്യ​ക്കാ​രാ​യ ആ​ളു​ക​ൾ​ക്ക്​ സ​ഹാ​യം ല​ഭി​ക്കു​ന്ന​ത്​ ഉ​റ​പ്പാ​ക്കാ​ൻ അ​ന്താ​രാ​ഷ്​​ട്ര പ​ങ്കാ​ളി​ക​ളു​മാ​യി സ​ഹ​ക​രി​ച്ച്​ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ടെ​ന്നും അദ്ദേഹം കൂ​ട്ടി​ച്ചേ​ർ​ത്തു.
ഭ​ക്ഷ​ണം, ദു​രി​താ​ശ്വാ​സ വ​സ്തു​ക്ക​ൾ, മെ​ഡി​ക്ക​ൽ വ​സ്തു​ക്ക​ൾ എ​ന്നി​വ​യ​ട​ക്കം വി​ത​ര​ണം ചെ​യ്ത​വ​യി​ൽ ഉ​ൾ​പ്പെ​ടും. ഇതിനു മുൻപും 256 വി​മാ​ന​ങ്ങ​ൾ, 46 എ​യ​ർ ഡ്രോ​പ്പു​ക​ൾ, 1,231 ട്ര​ക്കു​ക​ൾ, ആ​റ് ക​പ്പ​ലു​ക​ൾ എ​ന്നി​വ​യി​ലൂ​ടെ യു.​എ.​ഇ ഇ​തി​ന​കം 31,000 ട​ണ്ണി​ല​ധി​കം അ​ടി​യ​ന്ത​ര മാ​നു​ഷി​ക സാ​ധ​ന​ങ്ങ​ൾ ഗ​സ്സ​യി​ലെ​ത്തി​ച്ചി​ട്ടു​ണ്ട്. കൂ​ടാ​തെ ഗ​സ്സ​യി​ലെ ജ​ന​ങ്ങ​ൾ​ക്ക് ഭ​ക്ഷ​ണ​വും വെ​ള്ള​വും വി​ത​ര​ണം ചെ​യ്യു​ന്ന​തി​നാ​യി നി​ര​വ​ധി സു​സ്ഥി​ര ദു​രി​താ​ശ്വാ​സ പ​ദ്ധ​തി​ക​ൾ​ക്കും തു​ട​ക്ക​മി​ട്ടി​ട്ടു​ണ്ട്. 72,000 ആ​ളു​ക​ളു​ടെ ആ​വ​ശ്യ​ങ്ങ​ൾ നി​റ​വേ​റ്റു​ന്ന​തി​നാ​യി അ​ഞ്ച് ഓ​ട്ടോ​മാ​റ്റി​ക് ബേ​ക്ക​റി​ക​ൾ സ്ഥാ​പി​ച്ചു. 7,140 ആ​ളു​ക​ളു​ടെ ആ​വ​ശ്യ​ങ്ങ​ൾ നി​റ​വേ​റ്റു​ന്ന​തി​നാ​യി നി​ല​വി​ലു​ള്ള എ​ട്ട് ബേ​ക്ക​റി​ക​ളി​ലേ​ക്ക് മാ​വ് വി​ത​ര​ണം ചെ​യ്തു. പ്ര​തി​ദി​നം 600,000 ആ​ളു​ക​ൾ​ക്ക് പ്ര​യോ​ജ​നം ചെ​യ്യു​ന്ന ആ​റ് ഉ​പ്പു​വെ​ള്ള ശു​ദ്ധീ​ക​ര​ണ പ്ലാ​ന്‍റ്​ സ്ഥാ​പി​ച്ചു എ​ന്നി​വ ഇ​ക്കൂ​ട്ട​ത്തി​ൽ ഉ​ൾ​പ്പെ​ടും.

About the author

themediatoc

Leave a Comment