അബൂദബി – കഴിഞ്ഞ മാസമാണ് പുതിയ മന്ത്രിമാരുടെ നിയമനം സംബന്ധിച്ച് ഉത്തരവിറങ്ങിയത് അനുബന്ധമായി പുതുതായി നിയമിതരായ മന്ത്രിസഭാംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. യു.എ.ഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ, യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം എന്നിവർക്ക് മുന്നിലാണ് സത്യപ്രതിജ്ഞ നടന്നത്. യു.എ.ഇയെ പുരോഗതിയിലേക്ക് നയിക്കാനും രാജ്യത്തിന്റെ ഭാവി അഭിലാഷങ്ങളെ സേവിക്കാനും പുതുതായി ചുമതലയേറ്റവർക്ക് കഴിയട്ടെയെന്ന് ഇരുവരും ആശംസിച്ചു. മറ്റു മുതിർന്ന മന്ത്രിമാരും ഭരണാധികാരികളും ൽ സന്നിഹിതരായിരുന്നു.