അജ്മാൻ – ഈ വർഷത്തെ ഇ-സേഫ്റ്റി ചൈൽഡ് ഓൺലൈൻ പ്രൊട്ടക്ഷൻ അവാർഡ് ഹാബിറ്റാറ്റ് സ്കൂളിന്ഫെ ലഭിച്ചു. അബുദാബി അനന്തര ഈസ്റ്റേൺ മംഗ്രോവ്‌സിൽ ഫെബ്രുവരി ആറാം തിയതി നടന്ന ചൈൽഡ് വെൽ ബീയിങ് ഇൻ എ ഡിജിറ്റൽ വേൾഡ് കോൺഫ്രൻസിൽ ആണ് അവാർഡ് വിതരണം നടന്നത്. പങ്കെടുത്ത 48 സ്കൂളുകളിൽ നിന്ന് തിരഞ്ഞെടുത്ത മികച്ച 10 സ്കൂളുകളിൽ ഒന്നാണ് ഹാബിറ്റാറ്റ് സ്കൂൾ. ഏഴ് മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ ആണ് ഈ തിരഞ്ഞെടുപ്പ് നടത്തിയിരുന്നത്. യു.എ.ഇ ട്ടോളറൻസ് ആൻഡ് കോ-എക്സിസ്റ്റൻസ് മിനിസ്റ്റർ ഹിസ്സ് എക്സ്സലെൻസ് ഷെയ്ഖ് നഹ്യാൻ ബിൻ മബാറക് അൽ നഹ്യാൻ ആയിരുന്നു മുഖ്യ അതിഥി.
അബുദബി ഫാമിലി കെയർ അതോറിറ്റിയുടെ ഡയറക്ടർ ജനറൽ ആയ ഹേർ എക്സ്സലെൻസ് ഡോക്ടർ ബുഷ്‌റ അൽ മുല്ലയും, എമിറേറ്റ്സ് സെയ്‌ഫർ ഇന്റർനെറ്റ് സൊസൈറ്റിയുടെ ചെയർമാൻ ഡോക്ടർ അബ്ദുല്ല മുഹമ്മദ് അൽമെഹ്‌യാസ്ഉം കൂടി നൽകിയ ഈ അംഗീകാരം സ്കൂൾ സി.ഇ.ഓ ഹാബിറ്റാറ്റ് അക്കാഡമിക്ക്സ് ആദിൽ സി.ടിയും, ഹാബിറ്റാറ്റ് സ്കൂൾ പ്രിൻസിപ്പൽ ബാല റെഡ്ഢി അമ്പാട്ടിയും ഏറ്റു വാങ്ങി.
ഇതിനു പുറമെ, ഹാബിറ്റാറ്റ് സ്കൂളിലെ സരിനാഹ് കാസി, ഐസ്ക്ക കൗസർ, നിജ അബ്ദുൽ ക്വാഡീർ എന്നീ മൂന്നു കുട്ടികളെ ഇ-സേഫ്റ്റി അംബാസിഡറുകൾ ആയി തിരഞ്ഞെടുക്കുകയും ചെയ്തു. ഇവരുടെ ‘സേഫ്റ്റി ഓഫ് ചിൽഡ്രൻ ഇൻ ദി ഡിജിറ്റൽ വേൾഡ്’ എന്ന പ്രോജക്ടിന് പ്രത്യേക അംഗീകാരം ലഭിക്കുകയും ചെയ്തു.
യു.എ.ഇ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെയും, ഇ-സേഫ്റ്റി വകുപ്പിന്റെയും നേതൃത്ത്വത്തിൽ ഈ കോൺഫ്രൻസിലൂടെ ഇ-സേഫ്റ്റിക്കായി പ്രത്യേകം സജീകരണങ്ങൾ ചെയ്ത എല്ലാ സ്കൂളുകൾക്കും പ്രത്യേക അംഗീകാരം നൽകി. യു.എ.ഇൽ മുഴുവനായും ഏറ്റവും മികച്ച ഈ പത്തു സ്കൂളുകളെ തിരഞ്ഞെടുക്കുന്നതിനായി യു.എ.ഇ വിദ്യാഭ്യാസ മന്ത്രാലയവും, ഇ-സേഫ്റ്റി വകുപ്പും ഒരു പ്രത്യേക പാനൽ രൂപീകരിച്ചായിരുന്നു തിരഞ്ഞെടുത്തത്.
“കുട്ടികളുടെ പഠനത്തിനായി എപ്പോഴും ഏറ്റവും മികച്ചതും, നൂതനം ആയതും ആയ രീതികൾ ആണ് ഞങ്ങൾ സ്വീകരിക്കാറുള്ളതെന്നും, പ്രത്യേകിച്ച് കുട്ടികളുടെ ഓൺലൈൻ സുരക്ഷയുടെ കാര്യത്തിൽ ഏറ്റവും മികച്ചത് തന്നെ ചെയ്യാൻ ഞങ്ങൾ ശ്രമിച്ചിരുന്നെന്നും, അതിനാൽ തന്നെ ഇങ്ങനെ ഒരു അംഗീകാരം തീർച്ചയായും ഒരു അഭിമാനം തന്നെ ആണെന്നും” ഹാബിറ്റാറ്റ് സ്കൂളിൻറെ മാനേജിങ് ഡയറക്ടർ ഷംസു സമാൻ പറഞ്ഞു.
യുണൈറ്റഡ് അറബ് എമിറേറ്റ്‌സിലെ കമ്മ്യൂണിറ്റി ഡവലപ്‌മെന്റ് മന്ത്രാലയത്തിന്റെ പ്രത്യേക മിനിസ്റ്റീരിയൽ ഡിക്രി പ്രകാരം സ്ഥാപിതമായ സർക്കാർ സ്ഥാപനമായ എമിറേറ്റ്‌സ് സേഫർ ഇന്റർനെറ്റ് സൊസൈറ്റി (ഇ-സേഫ്) ഏർപ്പെടുത്തിയ ഈ അവാർഡ്, ഓൺലൈൻ അപകടസാദ്ധ്യതകൾ ഒഴിവാക്കി ഉത്തരവാദിത്തത്തോടെ ഇന്റർനെറ്റ് ഉപയോഗിക്കാൻ കുട്ടികളെയും യുവാക്കളെയും പ്രാപ്തരാക്കുന്നു.
ഈ കോൺഫറൻസിന്റെ പ്രമേയം “സിവിക് എൻഗേജ്‌മെന്റും പങ്കാളിത്തവും ഇന്നും നാളെ ഭാവിയിലും കുട്ടികളുടെ ഡിജിറ്റൽ ക്ഷേമം പ്രോത്സാഹിപ്പിക്കുന്നതിനുള്ള താക്കോൽ” എന്നതായിരുന്നു. വിദഗ്ധരുമായി നേരിട്ട് സംവദിക്കുന്നതിനും ഇന്റർനെറ്റ് സുരക്ഷയെക്കുറിച്ചുള്ള ആശയങ്ങൾ കൈമാറുന്നതിനുമുള്ള ഒരു വേദി കൂടിയായിരുന്നു ഈ കോൺഫ്രൻസ്. പ്രഗത്ഭരായ നിരവധി അന്തർദേശീയ സ്പീക്കർമാർ, പ്രൊഫഷണലുകൾ, സ്കൂൾ ഉദ്യോഗസ്ഥർ, മാതാപിതാക്കൾ, കുട്ടികൾ എന്നിവർ കോൺഫ്രൻസിൽ പങ്കെടുത്തിരുന്നു.