ദുബായ് – ധാര്‍മികതയും തികഞ്ഞ രാഷ്ട്രീയാവബോധവുമുയര്‍ത്തിപ്പിടിച്ച് പ്രവാസ മണ്ണില്‍ കെഎംസിസിക്ക് പിന്നില്‍ വനിതകള്‍ നടത്തുന്ന സാംസ്‌കാരിക മുന്നേറ്റം പ്രശംസനീയമാണെന്ന് രമ്യ ഹരിദാസ് എംപി. ദുബൈ കെഎംസിസി മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ‘മലപ്പുറോത്സവ് 2022’ന്റെ ഭാഗമായി നടന്ന വനിതാ സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.
പുരോഗമനത്തിന്റെ പേരില്‍ അശ്‌ളീലതയടിച്ചേല്‍പ്പിച്ച് ചിലര്‍ നടത്തുന്ന തെറ്റായ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ ഇത്തരം സംരംഭങ്ങള്‍ മഹിത മാതൃകകളാണെന്നും അവര്‍ പറഞ്ഞു. ദുബൈ കെഎംസിസി വനിതാ വിഭാഗം ചെയര്‍പേഴ്‌സണ്‍ എ.പി സഫിയ മൊയ്തീന്‍ അധ്യക്ഷയായിരുന്നു. വനിതാ കെഎംസിസി സംസ്ഥാന, ജില്ലാ ഉപദേശക സമിതി നേതാക്കളും ഭാരവാഹികളുമായ
എ.പി ഷംസുന്നിസ ഷംസുദ്ദീന്‍, ഹവ്വാഉമ്മ ടീച്ചര്‍, നസീമ അസ്‌ലം, ഹബീബ അബ്ദുറഹിമാന്‍, മിന്നത്ത് അന്‍വര്‍ അമീന്‍, നജ്‌ല റഷീദ്, നജ്മ സാജിദ്, റീന സലീം, മുംതാസ് യാഹുമോന്‍, സക്കീന മൊയ്തീന്‍, സഫിയ അഷ്‌റഫ് , ആമിന, റസീന റഷീദ്, റജുല സമദ്, ഷാനിയ ഫൈസല്‍, അഡ്വ. ഫമീഷ പ്രസംഗിച്ചു.
വനിതാ സെമിനാറിന് മുന്നോടിയായി വനിതകള്‍ക്കായി പാചക മത്സരവും കുട്ടികള്‍ക്കായി പെയിന്റിംഗ്, ഡ്രോയിംഗ് മത്സരങ്ങളും നടന്നു. എം.പി നജ്‌ല റഷീദ്, ഫൗസിയ ഷബീര്‍ അതിഥികളായിരുന്നു. പാചക മത്സരത്തില്‍ റെഡ് പെപ്പര്‍ ഗ്രൂപ് ചീഫ് ഷെഫ് അജേഷ് കുമാറും കുട്ടികള്‍ക്കായി നടത്തിയ മത്സരത്തില്‍ കൃഷ്ണാനന്ദ് മാസ്റ്ററും വിധികര്‍ത്താക്കളായി.
റിന്‍ഷി ഷബീര്‍, സബീല നൗഷാദ്, മുബഷിറ മുസ്തഫ, നബീല സുബൈര്‍, സഹല ഫാത്തിമ, ആയിഷ സമീന, അയ്ഫൂന അബു, ആരിഫ ഷാഫി, സക്കീന മൊയ്തീന്‍, സഫിയ അഷ്‌റഫ്, സക്കീന അസീസ്, റസീന റഷീദ്, സക്കീന മുഹമ്മദ്, ജുനൈന, സുലു റഷീദ് നേതൃത്വം നല്‍കി. ജുമാന ഷാഫി ചടങ്ങിന്റെ അവതാരകയായിരുന്നു. കെഎംസിസി ജില്ലാ സെക്രട്ടറി അബ്ദുസ്സലാം പരി സ്വാഗതവും അഡ്വ. ഫമീഷ നന്ദിയും പറഞ്ഞു.