Featured Gulf UAE

ആ​റു​മാ​സ ബ​ഹി​രാ​കാ​ശ​ദൗ​ത്യ​ ത​യാ​റെ​ടു​പ്പു​ക​ൾ പൂ​ർ​ത്തി​യാ​ക്കി സു​ൽ​ത്താ​ൻ അ​ൽ നി​യാ​ദി ഫ്ലോ​റി​ഡ​യി​ൽ

Written by themediatoc

ദുബായ് – അ​റ​ബ് ലോ​ക​ത്തെ നാഴിക കല്ലായ ആ​ദ്യ ദീ​ർ​ഘ​കാ​ല ബ​ഹി​രാ​കാ​ശ​ദൗ​ത്യ​ത്തി​ന്​ ത​യാ​റെ​ടു​ക്കു​ന്ന യു.​എ.​ഇ​യു​ടെ സു​ൽ​ത്താ​ൻ അ​ൽ നി​യാ​ദി ടെ​ക്സ​സി​ലെ ഹൂ​സ്റ്റ​ണി​ൽ സ്ഥി​തി​ചെ​യ്യു​ന്ന ന്യൂ​ട്ര​ൽ ബൂ​യ​ൻ​സി ല​ബോ​റ​ട്ട​റി​യി​ൽ ത​ന്‍റെ അ​വ​സാ​ന പ്രീ-​മി​ഷ​ൻ പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കി യു.​എ​സി​ലെ ​ഫ്ലോ​റി​ഡ​യി​ലെ കെ​ന്ന​ഡി ബ​ഹി​രാ​കാ​ശ​കേ​ന്ദ്ര​ത്തി​ലെ​ത്തി. നാ​സ​യു​ടെ തന്നെ പ്ര​ത്യേ​കം സജ്ജമാക്കിയ വി​മാ​ന​ത്തി​ൽ സ​ഹ​യാ​ത്രി​ക​ർ​ക്കൊ​പ്പ​മാ​ണ്​ അ​ൽ നി​യാ​ദി കെ​ന്ന​ഡി ബ​ഹി​രാ​കാ​ശ​കേ​ന്ദ്ര​ത്തി​ലെ​ത്തി​ച്ചേ​ർ​ന്ന​ത്. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ യു.​എ.​ഇ സ​മ​യം 10.45നാ​ണ്​ സം​ഘം ആ​റു​മാ​സ​ത്തെ ദൗ​ത്യ​ത്തി​ന്​ പു​റ​പ്പെ​ടു​ക. നേ​ര​ത്തേ ഞാ​യ​റാ​ഴ്ച പു​റ​പ്പെ​ടു​മെ​ന്നാ​ണ്​ അ​റി​യി​ച്ചി​രു​ന്ന​ത്. എന്നാൽ ചില സാങ്കേതിക ക്രമീകരണങ്ങൾ കൊണ്ടാണ് യാത്ര ഒരു ദിവസം നേരത്തെ നിശ്ചയിച്ചത്.

“തന്റെ ഈ ദൗ​ത്യം വ​ലി​യൊ​രു പ​ദ​വി​യാ​ണ്​ സ​മ്മാ​നി​ച്ചി​ട്ടു​ള്ള​തെ​ന്നും യാ​ഥാ​ർ​ഥ്യ​മാ​ണോ എ​ന്ന്​ അം​ഗീ​ക​രി​ക്കാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യി​ലാ​ണ് താൻ ​ ഇ​പ്പോ​ഴെ​ന്നും, ശാ​രീ​രി​ക​മാ​യും മാ​ന​സി​ക​മാ​യും സാ​ങ്കേ​തി​ക​മാ​യും ത​യാ​റെ​ടു​പ്പു​ക​ളെ​ല്ലാം പൂ​ർ​ത്തി​യാ​യെ​ന്നും ബ​ഹി​രാ​കാ​ശ​ത്തേ​ക്കു കു​തി​ക്കാ​നാ​യി കാ​ത്തി​രി​ക്കു​ക​യാ​ണെ​ന്നും” നി​യാ​ദി കെ​ന്ന​ഡി ബ​ഹി​രാ​കാ​ശ നി​ല​യ​ത്തി​ൽ മാ​ധ്യ​മ​ങ്ങ​ളോ​ട്​ സംസാരിക്കവെ വ്യക്തമാക്കി.

യു.​എ.​ഇ​യു​ടെ ആ​ദ്യ ബ​ഹി​രാ​കാ​ശ​ദൗ​ത്യ​ത്തി​ന് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ര​ണ്ടു യാ​ത്രി​ക​രി​ൽ ഒ​രാ​ളാ​ണ് സു​ൽ​ത്താ​ൻ അ​ൽ നി​യാ​ദി. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന ഹ​സ്സ അ​ൽ മ​ൻ​സൂ​രി​ക്കാ​ണ് 2019ൽ ​ആ​ദ്യ​മാ​യി അ​ന്താ​രാ​ഷ്ട്ര സ്പേ​സ് സ്റ്റേ​ഷ​നി​ൽ എ​ത്താ​ൻ അ​വ​സ​രം ല​ഭി​ച്ച​ത്. എന്നാൽ സ്​​പേ​സ്​​ എ​ക്സി​ന്‍റെ ഫാ​ൽ​ക്ക​നിൽ 9 റോ​ക്കറ്റിൽ അ​ൽ നി​യാ​ദി അ​ട​ക്കം നാ​ലു ബ​ഹി​രാ​കാ​ശ​യാ​ത്രി​ക​രാണ് ഇത്തവണ ബ​ഹി​രാ​കാ​ശ​ത്തേ​ക്കു​ കു​തി​ക്കു​ക. നാ​സ​യു​ടെ മി​ഷ​ൻ ക​മാ​ൻ​ഡ​ർ സ്റ്റീ​ഫ​ൻ ബോ​വ​ൻ, പൈ​ല​റ്റ് വാ​റ​ൻ ഹോ​ബ​ർ​ഗ്, റ​ഷ്യ​ക്കാ​ര​നാ​യ ആ​ൻ​ഡ്രേ ഫെ​ഡ് യാ​വേ​വ് എ​ന്നി​വ​രാ​ണ് സു​ൽ​ത്താ​ന് ഒ​പ്പ​മു​ണ്ടാ​വു​ക. ക​മാ​ൻ​ഡ​ർ സ്റ്റീ​ഫ​ൻ ബോ​വ​ൻ മാ​ത്ര​മാ​ണ്​ ഇ​വ​രി​ൽ നേ​ര​ത്തേ ബ​ഹി​രാ​കാ​ശ​യാ​ത്ര ന​ട​ത്തി​യി​ട്ടു​ള്ള​ത്. അ​ന്താ​രാ​ഷ്ട്ര ബ​ഹി​രാ​കാ​ശ​കേ​ന്ദ്ര​ത്തി​ലെ ആ​റു മാ​സ​ത്തെ ദൗ​ത്യ​ത്തി​ൽ 250 ഗ​വേ​ഷ​ണ​പ​രീ​ക്ഷ​ണ​ങ്ങ​ൾ സം​ഘം ന​ട​ത്തും. യു.​എ.​ഇ​യി​ലെ നി​ര​വ​ധി സ​ർ​വ​ക​ലാ​ശാ​ല​ക​ൾ നി​യോ​ഗി​ച്ചി​ട്ടു​ള്ള 19 ശാ​സ്ത്ര​പ​രീ​ക്ഷ​ണ​ങ്ങ​ൾ അ​ൽ നി​യാ​ദി ദൗ​ത്യ​കാ​ല​ത്തി​നി​ട​യി​ൽ പൂ​ർ​ത്തി​യാ​ക്കും. അ​ഞ്ചു വ​ർ​ഷ​ത്തി​ലേ​റെ നീ​ണ്ട പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കി​യാ​ണ് സു​ൽ​ത്താ​ൻ സ്പേ​സ് സ്റ്റേ​ഷ​നി​ൽ ആ​റു​മാ​സ​ത്തോ​ളം നീ​ളു​ന്ന മി​ഷ​ന് പു​റ​പ്പെ​ടു​ന്ന​ത്.

About the author

themediatoc

Leave a Comment