ദുബായ്: യു.എ.ഇയിലെ പ്രമുഖ റീട്ടെയ്ൽ വ്യാപാര ശൃംഖലയായ ഷക്‌ലാൻ സൂപ്പർമാർകെറ്റ് ഗ്രൂപ്പ് ഉപയോക്തൃ ലോയൽറ്റി പദ്ധതി പ്രഖ്യാപിച്ചു. ദുബായിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് അധികൃതർ ഇക്കാര്യം അറിയിച്ചത്. ലോയൽറ്റി പദ്ധതിൽ രജിസ്റ്റർ ചെയ്ത ഉപയോക്താക്കൾക്ക് പ്രത്യേക ഓഫറുകൾ ഉൾപ്പടെ അസാധാരണമായ വിലക്കുറവുള്ള ഡീലുകൾ വാഗ്ദാനം ചെയ്യുന്നതിനാണ് പദ്ധതി എന്ന് ഷക്‌ലാൻ സൂപ്പർമാർകെറ്റ് ഗ്രൂപ്പ് ചെയർമാൻ അബു ഹാരിസ് എം.പി പറഞ്ഞു. മേറ്റ് റിവാർഡ് പദ്ധതി ഉപയോക്താക്കൾക്ക് കൂടുതൽ ലാഭകരവും സംതൃപ്തി നൽകുന്നതുമായ രീതിയിലാണ് ആവിഷ്കരിച്ചിട്ടുള്ളതെന്ന് സെയിൽസ് മാനേജർ ഷാജി മോൻ വ്യക്തമാക്കി. നവംബറിൽ ദുബായ് ഡിസ്കവറി ഗാർഡൻസിൽ പുതിയ സൂപ്പർമാർക്കറ്റ് തുറക്കുമെന്നും, ഉടൻ തന്നെ ഷക്‌ലാൻ സൂപ്പർമാർകെറ്റ് ഗ്രൂപ്പ് സൗദി അറേബ്യയിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കുമെന്നും ചെയർമാൻ അബു ഹാരിസ് എം.പി കൂട്ടിച്ചേർത്തു. നിലവിൽ ശക്ലാൻ ഗ്രൂപ്പിന് ദുബായിൽ 28 ഔട്ട് ലെറ്റുകളുണ്ട്.
ഭാവിയിൽ യുഎഇയിലെ മറ്റ് എമിറേറ്റുകളിൽ ഔട്ട് ലെറ്റുകൾ തുടങ്ങുന്ന കാര്യം ആലോചിക്കുമെന്ന് മാനേജ്മെന്‍റ് അറിയിച്ചു. ചെയർമാൻ അബു ഹാരിസ് എം.പി, സെയിൽസ് മാനേജർ ഷാജി മോൻ എന്നിവരെ കൂടാതെ ഡയറക്ടർമാരായ ഷിയാസ് എം.പി, ഷമീൽ സലാം, ജനറൽ മാനേജർ റഷീദ് കെ.കെ., ഫിനാൻസ് മാനേജർ ഷഫീഖ് വി.പി. കോർ ടീം അംഗങ്ങളായ നിഹാൽ നാസർ, ആദിൽ അബു എന്നിവരും ദുബായിൽ നടന്ന വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.