Breaking News Featured Saudi Arabia

സൗദിയിലെ പ്രവാസികൾക്ക് ഇനി ആശ്വാസം; ശമ്പളം മുടങ്ങില്ല, പുതിയ ഇൻഷൂറൻസ് പദ്ധതിയുമായി സൗദി

Written by themediatoc

റിയാദ്: പ്രവാസി തൊഴിലാളികളുടെ സുരക്ഷയുടെ ഭാ​ഗമായി പുതിയ ഇൻഷൂറൻസ് പദ്ധതി ആരംഭിച്ച് സൗദി. ജോലി ചെയ്യുന്ന സ്ഥാപനത്തിൽ നിന്ന് ശമ്പളം കിട്ടാതെ വരുന്ന സാഹചര്യത്തിൽ ഈ പദ്ധതി പ്രകാരമാണ് വേതനം ലഭിക്കും. ഇൻഷൂറൻസ് പ്രൊഡ്ക്ട് എന്ന പേരിലുള്ള പദ്ധതി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയവും ഇൻഷൂറൻസ് അതോറിറ്റിയും ചേർന്നാണ് ആവിഷ്കരിച്ചത്. ഒക്ടോബർ ആറ് മുതലാണ് രാജ്യത്ത് ഈ പദ്ധതി നിലവിൽ വന്നത്.

ഇൻഷൂറൻസ് പോളിസിയിൽ പറയുന്ന നിബന്ധനകളും ആനുകൂല്യങ്ങളും അനുസരിച്ചാണ് ഈ ഇൻഷൂറൻസ് ലഭിക്കുക. തൊഴിലുടമയിൽ നിന്ന് വേതനമോ ടിക്കറ്റ മണിയോ സർവീസ് മണിയോ ലഭിക്കാത്ത പ്രവാസികൾക്ക് വലിയ ആശ്വാസം നൽകുന്നതാണ് ഈ ഇൻഷൂറൻസ്.

സൗദിയിലെ തൊഴില്‍ വിപണി വികസിപ്പിക്കുക, തൊഴിലാളികളും തൊഴിലുടമകളും തമ്മിലുള്ള കരാര്‍ അവകാശങ്ങള്‍ സംരക്ഷിക്കുക, പ്രാദേശികവും അന്തര്‍ദേശീയവുമായ തൊഴില്‍ വിപണിയുടെ ആകര്‍ഷണവും കാര്യക്ഷമതയും വര്‍ധിപ്പിക്കുക എന്നിവയാണ് പുതിയ ഇൻഷുറൻസ് പദ്ധതിയുടെ മറ്റ് ലക്ഷ്യങ്ങള്‍.ജോലി അവസാനിപ്പിച്ച് നാട്ടിലേക്ക് പോകുന്ന വിദേശിക്ക് ഇൻഷുറൻസ് പദ്ധതി പ്രകാരം വിമാന ടിക്കറ്റ് ലഭിക്കും.

About the author

themediatoc

Leave a Comment