Breaking News Saudi Arabia

സൗദിയിൽ ജോലി സ്ഥലത്തുവെച്ചുണ്ടായ അപകടത്തിൽ മലയാളി യുവാവിന് ദാരുണാന്ത്യം

Written by themediatoc

ദമ്മാം: ജോലി സ്ഥലത്തുവെച്ചുണ്ടായ അപകടത്തിൽ മലയാളി യുവാവിന് ദാരുണാന്ത്യം. ദമ്മാമിന് സമീപം ഖത്വീഫിലെ സ്ഫവയിൽ വെച്ചാണ് അപകടമുണ്ടായത്. പാലക്കാട് ചെർപ്പുളശ്ശേരി സ്വദേശി നിറപമ്പ് ആലിയത്തൊടി മൊയ്തു-ഫാത്തിമ ദമ്പതികളുടെ മകൻ കമറുദ്ദീൻ (42) ആണ് മരിച്ചത്. വ്യാഴാഴ്ച ജോലിക്കിടിയിലാണ് അപകടമുണ്ടായത്. സംഭവസ്ഥലത്തുവെച്ച് തന്നെ മരണം സംഭവിച്ചിരുന്നു.

13 വർഷമായി ഖത്വീഫിലെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരനാണ് കമറുദ്ദീൻ. ഖത്വീറ് സെൻട്രൽ ഛആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മ‍ൃതദേഹം നിയമനടപടികൾ പൂർത്തിയാക്കി ദമ്മാമിൽ ഖബറടക്കുമെന്ന് ഖത്വീഫ് കെഎംസിസി ഭാരവാഹികൾ അറിയിച്ചു. ഭാര്യ: ഫസീല, മക്കൾ: ഫാത്തിമ മിൻഹ, ഹെൻസ് മെഹറിഷ്.

About the author

themediatoc

Leave a Comment