ദുബായ് – പിതുതായി തന്റെ അതീനതയിൽ ആരംഭിച്ച രണ്ട് ടെന്നിസ് സെന്‍ററുകളുടെ ഭാഗമായാണ് ഇന്ത്യൻ ടെന്നിസ് താരം സാനിയ മിർസ ദുബൈ സ്പോർട്സ് കൗൺസിൽ സന്ദർശിച്ചത്. ജുമൈറ ലേക് ടവർ, മൻഖൂൽ എന്നിവിടങ്ങളിലാണ് സാനിയയുടെയും ഭർത്താവ് പാകിസ്താൻ ക്രിക്കറ്റ് താരം ഷൊഐബ് മാലിക്കിന്‍റെയും ഇന്ത്യൻ ടെന്നിസ് താരം സാനിയ മിർസയുടെയും മേൽനോട്ടത്തിൽ രണ്ട് ടെന്നിസ് സെന്‍ററുകൾ തുറന്നത്.
ഉയർന്ന ജീവിത നിലവാരവും സമാധാന അന്തരീക്ഷവുമാണ് ദുബായിൽ അക്കാദമി തുറക്കാൻ തന്നെ പ്രേരിപ്പിച്ചത്, ഒപ്പം ഇത്തരം അക്കാദമികളുടെ എണ്ണം വർധിപ്പിക്കുവാനും ആഗ്രഹിക്കുന്നു. ദുബായിലും യു.എ.ഇയുടെ മറ്റ് ഭാഗങ്ങളിലും ഇനിയും അത്യാദൂനിക സൗകര്യങ്ങളോടുകൂടിയ ടെന്നീസ് സെന്‍ററുകൾ സ്ഥാപിക്കുക എന്നതാണ് തന്റെ ലക്ഷ്യം.
മികച്ച നിലവാരത്തിൽ രൂപകൽപ്പന ചെയ്ത അടിസ്ഥാന സൗകര്യങ്ങളുടെ ലഭ്യത കാരണം താമസിക്കാനും നിക്ഷേപം നടത്താനുമുള്ള ഏറ്റവും നല്ല സ്ഥലമാണ് ദുബായ് എന്ന് സാനിയ പറഞ്ഞു. വിവിധ രാജ്യങ്ങളിൽ അക്കാദമികൾ തുടങ്ങാൻ നിരവധി ഓഫറുകൾ ലഭിച്ചിട്ടുണ്ട്. എന്നാൽ, ഇത് എനിക്ക് ബിസിനസ്സ് മാത്രമല്ലെനും അവർ കൂട്ടിച്ചേർത്തു.
ദുബൈ സ്പോർട്സ് കൗൺസിൽ സെക്രട്ടറി ജനറൽ സഈദ് ഹരബ്, അസിസ്റ്റന്‍റ് സെക്രട്ടറി ജനറൽ നാസർ അമാൻ അൽ റഹ്മാ എന്നിവർ ചേർന്ന് സാനിയയെ സ്വീകരിച്ചു. കായിക മേഖലയുടെ വികസനത്തിന് എങ്ങിനെയെല്ലാം സഹകരിക്കാമെന്ന് ഇരുവരും ചർച്ച ചെയ്തു.