ദുബായ് – സമീർ അബ്ദുൾ എഴുതി നിസാം ബഷീർ സംവിധാനം ചെയ്ത് മമ്മൂട്ടി കമ്പനിയിലൂടെ നിർമ്മിച്ച റോഷാക്ക് ഒരു പരീക്ഷണ സിനിമയാണെന്ന് മമ്മൂട്ടി. ഇന്ത്യയിൽ മലയാളം ഭാഷയിലുള്ള നിയോ നോയർ സൈക്കോളജിക്കൽ ത്രില്ലർ ചിത്രം കൂടിയാണ് റോഷാക്ക്.
എല്ലാ സിനിമകളും ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരുതരത്തില്‍ പരീക്ഷണങ്ങള്‍ തന്നെയാണ്. എന്നാല്‍ റോഷാക്കിന്നായി സംവിധായകൻ വേറിട്ട നിർമ്മാണ, അവതരണ ശൈലിയാണ് തിരടഞ്ഞെടുത്തത്. എന്നാൽ ആ വ്യത്യസ്ത പ്രേക്ഷകർ പ്രതീക്ഷിച്ചതിനേക്കാള്‍ മികച്ച തിരിച്ചു നൽകിയത്. എന്നും ജനങ്ങൾക്കിടയിൽ നിന്നും ലഭിക്കുന്ന പ്രതികരണങ്ങള്‍ സന്തോഷം നല്‍കിയെന്നും മമ്മൂട്ടി കൂട്ടിച്ചേർത്തു. വിജയാഘോഷവുമായി ബന്ധപ്പെട്ട ദുബായ് ദേര സിറ്റി സെന്‍ററില്‍ നടത്തിയ വാർത്താസമ്മേളത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
റോഷാക്കിന്റെ പ്രമേയത്തിലെ വ്യത്യസ്തത കാരണം ഒരു തവണ കണ്ടിട്ട് മനസിലാകാതെ രണ്ടാം വട്ടം കണ്ടവരുണ്ട്, ഒന്നില്‍ കൂടുതല്‍ തവണ കാണുമ്പോള്‍ കൂടുതല്‍ സിനിമയെ മനസിലാക്കാന്‍ കഴിയും. എന്നാൽ മാറ്റങ്ങളിലൂടെ സിനിമ കടന്നുപോകുന്നുണ്ടെങ്കില്‍ അത് പ്രേക്ഷകരുടെ കൂടെ മാറ്റമാണെന്നും മമ്മൂട്ടി അഭിപ്രായപ്പെട്ടു. ഈ സിനിമയിലെ കഥാപാത്രങ്ങക്കുമുള്ള ദുരൂഹത മനപ്പൂർവ്വമുണ്ടാക്കിയതല്ല, മറിച്ച് പ്രേക്ഷകന്‍റെ ശ്രദ്ധ തെറ്റിപ്പോയാല്‍ വിട്ടുപോയേക്കാവുന്ന ചില ബന്ധങ്ങള്‍ സിനിമയിലുണ്ട്. അതുകൊണ്ടുതന്നെ ആദ്യ തവണ കണ്ടിട്ട് മനസിലായില്ലെന്ന് പറയുന്നവരോട് ഒരു തവണകൂടി കാണൂവെന്നാണ് പറയുന്നത്.
ലോകത്തിലെ എല്ലാ മനുഷ്യരിലും നന്മയും തിന്മയുമുണ്ട് ഒപ്പം നമ്മളൊന്നും കാണാത്ത ചില നിഗൂഢതകള്‍ ഇവരിൽ ഒളിഞ്ഞിരിപ്പുമുണ്ട്. അത്തരം കഥാപാത്രങ്ങളെ തന്നെയാണ് സിനിമക്കുവേണ്ടി സമീർ അബ്ദുൾ തിരഞ്ഞെടുത്തു അവതരിപ്പിച്ചത്. എന്നാൽ അഭിനയ മികവുകൊണ്ട് ഓരോ കഥാപാത്രങ്ങളും അത് കൃത്യമായി നിറവേറ്റിയിരുന്നു. അത് സിനിമയിലും പ്രതിഫലിച്ചതെന്നും മമ്മൂട്ടി പറഞ്ഞു. അതുകൊണ്ടു തന്നെ പ്രേക്ഷകർ ഈ സിനിമയെ സ്വീകരിക്കുന്നത്.
ആസിഫലിയോട് ഈ സിനിമയുടെ മുന്നിലും പിന്നിലും പ്രവർത്തിച്ചവർക്ക് നിറഞ്ഞസ്നേഹം മാത്രമാണ്. മുഖം മറച്ച് അഭിനയിക്കാന്‍ തയ്യാറായ ആസിഫലിയെ ഈ സിനിമയിൽ മുഖം കാണിച്ച് അഭിനയിച്ചവരേക്കാള്‍ റെസ്പെക്ട് ചെയ്യണം എന്നും. കാരണം ഒരു നടനെ സംബന്ധിച്ചിടത്തോളം അയാളുടെ മുഖമാണ് പ്രധാനം. മനുഷ്യന്‍റെ ഏറ്റവും എക്സ്പ്രസീവ് ആയ അവയവയമാണ് കണ്ണ്. ആസിഫലിയുടെ കണ്ണുകള്‍ ഈ സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. സൂക്ഷിച്ചുനോക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാൽ മമ്മൂട്ടിയോടൊപ്പം വേദിപങ്കിട്ടിരുന്ന ഗ്രേസ് ആന്‍റണിയും, ഷാറഫുദ്ധീനും തങ്ങൾക്കുണ്ടായ അഭിനയവിശേഷങ്ങളും പങ്കുവെച്ചു. ഒരുപാട് കാലമായി ചെയ്യാന്‍ ആഗ്രഹിക്കുന്ന കഥാപാത്രങ്ങള്‍ തേടിവരുന്നുവെന്നതില്‍ അഭിമാനമുണ്ട് എന്നും, മാറ്റങ്ങളിലൂടെയാണ് സിനിമ കടന്നുപോകുന്നത് ഒപ്പം ഒരു നല്ല സിനിമകളുടെ ഭാഗമാകാന്‍ കഴിയുന്നതില്‍ സന്തോഷമുണ്ടെന്ന് എന്നും ഗ്രേസ് പ്രതികരിച്ചു. ആദ്യമായാണ് മമ്മൂക്കയുടെ കൂടെ അഭിനയിച്ചത്. അദ്ദേഹത്തോടൊപ്പം ഫൈറ്റ് സീനിലും അഭിനയിച്ചു. അത്തരത്തിലുള്ള ആദ്യാനുഭവം സന്തോഷമാണ് നൽകുന്നതെന്നും ഷറഫുദ്ദീനും പറഞ്ഞു. ട്രൂത്ത് ഗ്ലോബല്‍ ഫിലിംസ് ചെയർമാന്‍ അബ്ദുള്‍ സമദ്, ജോർജ്ജ് എന്നിവരും വാർത്താസമ്മേളത്തില്‍ സംബന്ധിച്ചു.