ദുബായ് – യു.എ.ഇയുടെ ചാന്ദ്രദൗത്യമായ റാശിദ് റോവർ തയാറെടുപ്പുകൾ പൂർത്തിയാക്കിയകഴിഞ്ഞതായി ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം. വികക്ഷേപണത്തിന്നു ആവശ്യമായ പരിശോധനകളും വിജയകരമായി പൂർത്തിയാക്കി. അതുകൊണ്ടു തന്നെ ചന്ദ്രനിലെത്തുന്ന ആദ്യ അറബ് രാജ്യമെന്ന ചരിത്രം കുറിക്കാൻ യൂ.എ.ഇക്ക് കയ്യെത്തും ദൂരം മാത്രം.
റാശിദ് റോവറിന് പിന്നിൽ പ്രവർത്തിച്ച മുഹമ്മദ് ബിൻ റാശിദ് സ്പേസ് സെന്ററിലെ എൻജിനീയർമാരെയും സംഘാംഗങ്ങളെയും അഭിനന്ദിക്കുന്നുവെന്നും, ഇവരുടെ ചിത്രം സഹിതം അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നത്.
ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽനിന്ന് നവംബർ ഒമ്പതിനും 15നും ഇടയിലായിരിക്കും റാശിദ് റോവറിന്റെ വിക്ഷേപണം. ഹകുട്ടോ-ആർ മിഷൻ-1 എന്ന ജാപ്പനീസ് ലാൻഡറിലാണ് ‘റാശിദി’നെ ചന്ദ്രോപരിതലത്തിൽ എത്തിക്കുക. രാജ്യത്തിന്റെ ദീർഘകാല ചന്ദ്രപര്യവേക്ഷണ പദ്ധതിക്ക് കീഴിലെ ആദ്യ ദൗത്യമാണിത്.
ചന്ദ്രോപരിതലത്തിൽനിന്ന് ലഭ്യമാക്കുന്ന വയർലെസ് കമ്യൂണിക്കേഷൻ സേവനങ്ങളിലൂടെയാണ് ഇമാറാത്തി എൻജിനീയർമാർ റോവറുമായി ബന്ധപ്പെടുക. ഒപ്പം ചന്ദ്രന്റെ വടക്കുകിഴക്കൻ ഭാഗം പര്യവേക്ഷണം നടത്താനും റോവർ ലക്ഷ്യമിടുന്നുണ്ട്. ചന്ദ്രന്റെ ഭൂമിശാസ്ത്രം, പ്രതലത്തിലെ മണ്ണ്, പൊടിപടലം, ഫോട്ടോ ഇലക്ട്രോൺ കവചം, ചന്ദ്രനിലെ ദിവസം എന്നിവ ദൗത്യത്തിലൂടെ പഠനവിധേയമാക്കും.
വിക്ഷേപണ ദിവസവും സമയവും കൃത്യമായി അടുത്തമാസം ആദ്യവാരം പ്രഖ്യാപിക്കും.