യൂ.എ.ഇ യിലെ പട്ടാമ്പി സ്വദേശികളുടെ ഏറ്റവും വലിയ കൂട്ടായ്മയായ ഇമാറാത്ത് പട്ടാമ്പിയുടെ ഫാമിലി ഗ്രാന്റ് ഫെസ്റ്റ് 2022 (സീസൺ 4), നവംബർ 13 ഞായറാഴ്ച്ച ദുബൈ മംസാർ ഏരിയയിൽ ശബാബ് അൽ അറബി ക്ലബ്ബിൽ പ്രത്യേകം സാജ്ജ്മാക്കിയ വേദിയിൽ വെച്ചു നടന്നു.
പാലക്കാട് എം.പി ശ്രീകണ്ഠൻ, പട്ടാമ്പി എം.എൽ.എ മുഹമ്മദ് മുഹ്സിൻ എന്നിവർ വിശിഷ്ടാതിഥികളായ പരിപാടിയിൽ, ദേശീയ അവാർഡ് ജേതാവ് നെഞ്ചിയമ്മയെ പൊന്നാട അണിയിച്ചു ആദരിച്ചു. പ്രശസ്ത തെന്നിന്ത്യൻ നടി ഷംന കാസിം പങ്കെടുത്ത ചടങ്ങിൽ,
യുവനടി മാളവിക ശ്രീനാഥിനെ ആദരിച്ചു. പ്രശസ്ത സാമൂഹിക പ്രവർത്തക ഉമ പ്രേമനെ സാമൂഹിക സേവന രംഗത്തെ സംഭാവനക്കു പ്രത്യേക പുരസ്കാരം നൽകി ആദരിച്ചു. ജെ.ബി.എസ് ഗ്രൂപ്പ് ഓഫ് കമ്പനീസ് ഉടമ ഡോക്ടർ ഷാനിദ്, തിലാൽ ഗ്രൂപ്പ് ഉടമ അബ്ദുൽ സലാം ചോക്ലി, ബെല്ലോ ട്രാൻസ്പോട്ട് ഉടമ ബഷീർ ബെല്ലോ, മിഹ്റാൻ ട്രാവൽ ആൻഡ് ടൂർസ് സ്ഥാപന ഉടമ നിസാർ പട്ടാമ്പി എന്നിവർക്ക് ബിസിനസ്സ് എക്സലൻസ് അവാർഡ് നൽകി ആദരിച്ചു. മാധ്യമ രംഗത്തെ മികച്ച സംഭാവനക്ക് സനീഷ് നമ്പ്യാർക്ക് പ്രത്യേക ഉപഹാരം നൽകി ആദരിച്ചു. സാമൂഹിക പ്രവർത്തകൻ അഷ്റഫ് താമരശ്ശേരി, അജ്മാൻ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് അബ്ദുൽ സലാഹ് എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
വിവിധ എമിറേറ്റുകളിൽ നിന്നായി എഴുന്നൂരിൽ പരം ആളുകൾ പരിപാടിയിൽ പങ്കെടുത്തു. ഓണസദ്യക്കു ശേഷം, വർണ്ണ ശബളമായ ഘോഷയാത്രയോടുകൂടി പരിപാടിക്ക് തുടക്കം കുറിച്ചു. തിരുവാതിരക്കളി, ഒപ്പന, ഭരതനാട്യം, മിമിക്രി, സിനിമാറ്റിക്ക് ഡാൻസ് എന്നീ പരിപാടികളും പ്രശസ്ത ഗായകൻ ആസിഫ് കാപ്പാട് നയിച്ച ഗംഭീര ഗാനമേളയും വേദിയിൽ അരങ്ങേറി. കൂട്ടായ്മയുടെ പ്രസിഡന്റ് രാമകൃഷ്ണൻ അധ്യക്ഷനായ പ്രോഗ്രാം കമ്മിറ്റി പരിപാടിക്ക് നേതൃത്വം നൽകി.