ഷാര്‍ജ: ഏറ്റവും കുറഞ്ഞ വിലയില്‍ മികച്ച ഷോപ്പിംഗ് സമ്മാനിച്ച് മുന്നേറുന്ന കൊറിയ ആസ്ഥാനമായ വണ്‍ സോണ്‍ ഇന്റര്‍നാഷണലിന്റെ പുതിയ ഷോറൂം ഷാര്‍ജ സഹാറ സെന്ററില്‍ പ്രവര്‍ത്തനമാരംഭിച്ചു. ചലച്ചിത്ര താരവും ഇന്‍ഫ്‌ലുവന്‍സറുമായ ആര്‍ജെ മിഥുന്‍ രമേഷും ലക്ഷ്മി മേനോനും ചേര്‍ന്ന് ഉദ്ഘാടനം നിര്‍വഹിച്ചു. വണ്‍ സോണ്‍ ഇന്റര്‍നാഷനല്‍ മാനേജിംഗ് ഡയറക്ടര്‍ ഷിനാസ് ചടങ്ങില്‍ സംബന്ധിച്ചു. ഫാഷന്‍ ആക്‌സസ്സറീസ്, ഫേന്‍സി, നോവല്‍റ്റി, ഗിഫ്റ്റ്‌സ്, ജ്വല്ലറി, ഹെല്‍ത്ത്-ബ്യൂട്ടി പ്രൊഡക്റ്റ്‌സ്, ഡിജിറ്റല്‍ ആക്‌സസറീസ്, കിച്ചന്‍ എസന്‍ഷ്യല്‍സ്, സെറാമിക് വെയര്‍, ടോയ്‌സ്, ക്രിയേറ്റിവ് ഹോം കെയര്‍, കോസ്‌മെറ്റിക്‌സ്, ബാക്ക് റ്റു സ്‌കൂള്‍ പ്രൊഡക്ട്‌സ് തുടങ്ങി 8000ത്തിലധികം ഉല്‍പ്പന്നങ്ങള്‍ 3.50 ദിര്‍ഹമിന് ലഭിക്കുന്നു.
ഇവിടെ പുതുതായി ഏര്‍പ്പെടുത്തിയ ‘ക്രേസി പ്രൈസ് സോണില്‍ 4.99 ദിര്‍ഹം, 9.99 ദിര്‍ഹം തുടങ്ങിയ വിലകളിലും കിഡ്‌സ് ഗാര്‍മെന്റ്‌സ് 50 ശതമാനത്തിന് മുകളില്‍ വിലക്കിഴിവിലും ലഭിക്കുന്നു. ദീര്‍ഘകാലം നിലനില്‍ക്കുന്ന ഗുണനിലവാരമുള്ള കൊറിയന്‍ ഉല്‍പ്പന്നങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ഖത്തര്‍, സൗദി അറേബ്യ ഉള്‍പ്പെടെയുള്ള ജി.സി.സി രാജ്യങ്ങളില്‍ കൂടി വണ്‍ സോണ്‍ ഇന്റര്‍നാഷനല്‍ ഉടന്‍ തന്നെ പ്രവര്‍ത്തനമാരംഭിക്കുമെന്ന് ഷിനാസ് പറഞ്ഞു. നിലവില്‍ ദുബൈയിലെ അല്‍ഗുറൈര്‍ മാള്‍, മദീന മാള്‍, അബുദാബി ഡെല്‍മ മാള്‍, അല്‍വാദ മാല്‍, അല്‍ ഐന്‍ ബറാറി മാള്‍ എന്നിവിടങ്ങളിലാണ് വണ്‍ സോണ്‍ ഷോറൂമുകളുണ്ട്. ഷാര്‍ജ സഹാറ സെന്റര്‍ ഷോറുമാണ് കഴിഞ്ഞ ദിവസം പ്രവര്‍ത്തനമാരംഭിച്ചത്. നാട്ടില്‍ പോകുന്ന പ്രവാസികള്‍ക്ക് അത്യാവശ്യം സാധനങ്ങള്‍ വളരെ ചെറിയ വിലക്ക് വണ്‍ സോണില്‍ നിന്നും സ്വന്തമാക്കാം. വിവരങ്ങള്‍ക്കും ഓഫറുകള്‍ക്കും 24 മണിക്കൂറുമുള്ള 058 623 0703 എന്ന കസ്റ്റമര്‍ കെയര്‍ വാട്‌സാപ്പ് നമ്പറിലും ഇന്‍സ്റ്റയിലും ബന്ധപ്പെടാം.