മസ്കത്ത് – ഒമാൻ-ഫ്രഞ്ച് സംയുക്ത സൈനികാഭ്യാസം ‘മൗണ്ടൻ വാരിയർ 2022’ സമാപിച്ചു. പരിപാടിയുടെ ഭാഗമായി പ്രായോഗിക പരിശീലനവും നടന്നു. റോയൽ ആർമി ഓഫ് ഒമാൻ കമാൻഡർ മേജർ ജനറൽ മാറ്റാർ സലിം അൽ ബലൂഷിയുടെ മേൽനോട്ടത്തിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ മഹാസമുദ്രത്തിലെ ഫ്രഞ്ച് സേന കമാൻഡർ റിയർ അഡ്മിറൽ ഇമ്മാനുവൽ സ്ലാർസും സൈനിക സംഘവും പങ്കെടുത്തു.
ഉയർന്ന നിലവാരത്തിലുള്ള പ്രകടനവും കാര്യക്ഷമതയും ഫിറ്റ്നസും നിലനിർത്തുന്നതിനുള്ള റോയൽ ആർമി ഓഫ് ഒമാന്റെ പദ്ധതിയുടെ ഭാഗമായാണ് പരിശീലനം നടത്തിയത്. അൽ ജബൽ അൽ അഖ്ദറിലെ പരിശീലന മേഖലകളിലായിരുന്നു പരിപാടി. റോയൽ ആർമി ഓഫ് ഒമാനെ പ്രതിനിധാനം ചെയ്ത് 23മത് ഇൻഫൻട്രി ബ്രിഗേഡിലെ മൗണ്ടൻ റെജിമെന്റാണ് സൈനികാഭ്യാസ പ്രകടനത്തിൽ പങ്കെടുത്തത്.