ദുബായ് – തൃശ്ശൂര്‍ ജില്ലയിലെ കണ്ടശ്ശാംകടവ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എന്‍ടിസി (ന്യൂ ട്രിച്ചൂര്‍ കമ്പനി) ഗ്രൂപ് ഓഫ് കമ്പനീസ് 2025 ഡിസംബറിനു മുന്‍പ് 25 ശാഖകള്‍ കൂടി തുറക്കുമെന്ന് മാനേജിംഗ് ഡയറക്ടര്‍ വര്‍ഗീസ് ജോസ്.ടി ദുബൈയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇതിനായി ഗ്രൂപ്പിന് കീഴില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനമായ എന്‍ടിസി ഫിനാന്‍സ് പ്രൈവറ്റ് ലിമിറ്റഡിലേക്ക് മൂലധന സഹമാഹരണവും ആരംഭിച്ചിട്ടുണ്ട്.
പ്രവാസികൾക്കായി ഇനിമുതൽ ദുബായിലേക്കും കമ്പനിയുടെ പ്രവര്‍ത്തനം വിപുലീകരിക്കാന്‍ ഉദ്ദേശ്യമുണ്ട്. രണ്ടു മാസം മുന്‍പു വരെ ഇതേക്കുറിച്ച് ചിന്തിച്ചിരുന്നില്ല. ഇവിടെ എത്തിയപ്പോഴാണ് ആ ചിന്ത ശക്തമായത്. ലക്ഷക്കണക്കിന് കസ്റ്റമേഴ്‌സ് ഞങ്ങള്‍ക്കുണ്ട്. അവരുമായി ബന്ധപ്പെട്ട ആളുകളും ഇവിടെയുള്ളതിനാല്‍ നല്ല പ്രതീക്ഷയുണ്ട്. ബിസിനസില്‍ വൈവിധ്യവത്കരണം ഗ്രൂപ് നടപ്പാക്കും. ട്രാവല്‍ ആന്റ് ടൂറിസം
സ്ഥാപനമായിരിക്കും ഒരുപക്ഷേ ആദ്യം തുടങ്ങുക. ഏതായാലും, യുഎഇയിലെ നിയമങ്ങള്‍ മനസ്സിലാക്കി ഭാവി പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതിന്നായി ധനകാര്യ മേഖലയിലെ മികച്ച പ്രവര്‍ത്തന രീതിയും സേവന പാരമ്പര്യവും പരിഗണിച്ച് ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സിയായ ‘കെയര്‍ എന്‍ടിസി ഫിനാന്‍സി’ന് ‘ബി പ്‌ളസ് സ്‌റ്റേബിള്‍’ റേറ്റിംഗ് നല്‍കിയിട്ടുണ്ട്. ഒപ്പം സഞ്ചിത മൂലധനം 25 കോടിയാക്കുകയാണ് ലക്ഷ്യം.
ധനകാര്യ മേഖലയില്‍ വിശ്വസ്ത സേവനത്തിന്റെ 66മത് വര്‍ഷത്തിലേക്ക് കടക്കുകയാണ് എന്‍ടിസി. 1957ല്‍ ഒരു ചെറിയ ചിട്ടിക്കമ്പനിയായി ആരംഭിച്ച ന്യൂ ട്രിച്ചൂര്‍ കമ്പനി ഇപ്പോള്‍ 6 ധനകാര്യ സ്ഥാപനങ്ങള്‍ അടങ്ങിയ എന്‍ടിസി ഗ്രൂപ് ഓഫ് കമ്പനീസായി വളര്‍ന്നിരിക്കുന്നു. എന്നാൽ കേരളത്തിലും തമിഴ്‌നാട്ടിലുമായി 55ൽ അധികം ബ്രാഞ്ചുകളും 7 ലക്ഷത്തിലധികം ഇടപാടുകാരും ഇപ്പോൾ നിലവിലുണ്ട്. ഗോള്‍ഡ്/വാഹന ലോണുകളാണ് പ്രധാന വായ്പാ പദ്ധതികള്‍. കൂടാതെ, സ്ഥിര വരുമാനക്കാരായ സര്‍ക്കാര്‍-സ്വകാര്യ മേഖലാ ജീവനക്കാര്‍ക്കുള്ള വ്യക്തിഗത വായ്പയും, ചെറുകിട കച്ചവടക്കാര്‍ക്കുള്ള വ്യാപാര വായ്പയും ലഭ്യമാക്കുന്നു. സര്‍ക്കാര്‍ അംഗീകാരമുള്ള ഡിബഞ്ചറുകളും ഫിക്‌സഡ്/റിക്കറിംഗ്/സേവിംഗ്‌സ് ഡെപ്പോസിറ്റുകളും ഉള്‍ക്കൊള്ളുന്ന നിക്ഷേപ പദ്ധതികള്‍, കേന്ദ്ര നിയമമനുസരിച്ചുള്ള ചിട്ടികള്‍, ലൈഫ്/വെഹികിള്‍/വാഹന ഇന്‍ഷുറന്‍സുകള്‍ അടക്കുള്ള സേവനങ്ങളും എന്‍ടിസി ഗ്രൂപ്പിലെ വിവിധ കമ്പനികളില്‍ നിന്നും ലഭ്യമാണെന്നും വര്‍ഗീസ് ജോസ് വിശദീകരിച്ചു.
എന്‍ടിസി ഗ്രൂപ് ഡയറക്ടര്‍ കെ.എ ബോബന്‍, ഗ്രൂപ് പ്‌ളാനിംഗ് ജനറല്‍ മാനേജര്‍ ദേവദാസ് ടി.കെ, എച്ച്ആര്‍ ജനറല്‍ മാനേജര്‍ ഗിരീഷ് കുമാര്‍, ബിസിനസ് ജനറല്‍ മാനേജര്‍ ബിനു ജോര്‍ജ് എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.