Breaking News Featured Gulf UAE

ഷാ​ർ​ജ​യി​ലെ ബ​സു​ക​ളി​ൽ ഇനി വൈ​ഫൈ സൗജന്യം

Written by themediatoc

ഷാ​ർ​ജ – ഷാ​ർ​ജയിലെ ടൂറിസ്റ്റുകളുടെയും സാധാരണക്കാരുടെയും യാ​ത്ര​സൗ​ക​ര്യം മെ​ച്ച​പ്പെ​ടു​ത്താ​ൻ ല​ക്ഷ്യ​മി​ട്ട് ഷാ​ർ​ജ റോ​ഡ്​ ആ​ൻ​ഡ്​ ട്രാ​ൻ​സ്​​പോ​ർ​ട്ട്​ ​അ​തോ​റി​റ്റി​ (എ​സ്.​ആ​ർ.​ടി.​എ) ന​ട​ത്തു​ന്ന സ​മ​ഗ്ര വി​ക​സ​ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഷാ​ർ​ജ​യി​ലെ ബ​സു​ക​ളി​ൽ ഇനിമുതൽ സൗ​ജ​ന്യ വൈ​ഫൈ ഏ​ർ​പ്പെ​ടു​ത്തി. ഇതിന്നായി ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക്​ യൂ​സ​ർ നെ​യി​മോ പാ​സ്​​വേ​ഡോ ഇ-​മെ​യി​ലോ മൊ​ബൈ​ൽ ന​മ്പ​റോ ന​ൽ​കാ​തെ ഈ ​സം​വി​ധാ​നം ഉ​പ​യോ​ഗി​ക്കാം. നിലവിൽ ദുബായിൽ ​നി​ന്ന്​ ഷാ​ർ​ജ​യി​ലേ​ക്കും അ​ബൂ​ദ​ബി​യി​ലേ​ക്കു​മു​ള്ള ഇ​ന്‍റ​ർ​സി​റ്റി സ​ർ​വി​സു​ക​ളി​ലാണ് സൗ​ജ​ന്യ വൈ​ഫൈ​ സൗകര്യമുള്ളത്. എന്നാൽ അ​ബൂ​ദ​ബി​യി​ലെ എ​ല്ലാ പ്ര​ധാ​ന ബ​സ്​ സ്​​റ്റേ​ഷ​നു​ക​ളി​ലും വൈ​ഫൈ​ ലഭ്യമാക്കിയിരുന്നു. ഇ​ന്‍റ​ർ​സി​റ്റി ബ​സു​ക​ൾ ദി​വ​സ​വും 15 പ്ര​ധാ​ന റൂ​ട്ടു​ക​ളി​ലാ​ണ്​ സ​ർ​വി​സ്​ ന​ട​ത്തു​ന്ന​ത്.

About the author

themediatoc

Leave a Comment