ദുബായ് – രാജ്യത്തെ എല്ലാ സ്വകാര്യ മേഖല ജീവനക്കാർക്കും ജനുവരി ഒന്ന് ഞായറാഴ്ച പുതുവത്സരദിന അവധിയായിരിക്കുമെന്ന് മാനവവിഭവ ശേഷി, എമിറേറ്റൈസേഷൻ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. സർക്കാർ, സ്വകാര്യ മേഖലകളിലെ അംഗീകൃത ഔദ്യോഗിക അവധികൾ സംബന്ധിച്ച യു.എ.ഇ കാബിനറ്റ് തീരുമാനപ്രകാരമാണ് അവധി പ്രഖ്യാപിച്ചത്. അടുത്ത വർഷം ആറുദിവസം നീണ്ടതടക്കം നിരവധി അവധി ദിവസങ്ങൾ പൊതു, സ്വകാര്യ മേഖലകൾക്ക് ലഭിക്കും. ഇപ്രകാരം പുതുവത്സര അവധിക്കുപുറമെ ആറ് അവധികൾ കൂടിയാണ് 2023ൽ വരാനിരിക്കുന്നത്.
2023ലെ വിശുദ്ധറമദാൻ 29 മുതൽ ശവ്വാൽ മൂന്നുവരെ നീളുന്ന ഈദുൽ ഫിത്ർ അവധി, ദുൽഹജ്ജ് ഒമ്പതിന് അറഫദിന അവധി, ദുൽഹജ്ജ് 10 മുതൽ 12വരെയുള്ള ഈദുൽ അദ്ഹ അവധി, ഹിജ്റ വർഷാരംഭം അവധി, മീലാദുനബി അവധി, ഡിസംബർ രണ്ട്, മൂന്ന് തീയതികളിലെ ദേശീയദിന അവധി എന്നിവയാണ് നിലവിലെ ക്രമപ്പെടുത്തിയ പട്ടികയിലുള്ളത്.