Gulf Oman

വെള്ളപ്പൊക്ക ഭീഷണിയുണ്ടാകുന്ന മേഖലകൾ കണ്ടെത്താം; പുതിയ പദ്ധതിയുമായി ഒമാൻ

Written by themediatoc

മസ്ക്കറ്റ്: രാജ്യത്തെ വെള്ളപ്പൊക്ക ഭീഷണി ഉയർത്തുന്ന മേഖലകൾ കണ്ടെത്താനുള്ള പദ്ധതിയുമായി ഒമാൻ ജലവിഭവ മന്ത്രാലയം. മന്ത്രാലയം നിശ്ചയിച്ച കൺസൾട്ടൻസിക്ക് വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന മേഖലകൾ കണ്ടെത്തുന്നതിനായി രണ്ടുവർഷ കാലയളാവളാണ് നൽകിയിരിക്കുന്നത്.ഈ പുതിയ പദ്ധതി വഴി വെള്ളപ്പൊക്ക ദുരിതത്തിൽ നിന്ന് പ്രദേശവാസികളെ രക്ഷിക്കാനും അപകട മേഖലാ ഭൂപടം തയ്യാറാക്കാനുമാണ് ലക്ഷ്യമിടുന്നത്.

ഈ മാപ്പ് വഴി അപകടകരമായ കാലവസ്ഥ അനുഭവപ്പെടാൻ സാധ്യതയുള്ള സമയങ്ങളിൽ ദേശീയ ദുരന്ത നിവാരണ ഏജൻസിക്ക് ന‌പടികൾ സ്വീകരിക്കാൻ കൂടുതൽ സഹായകമാകും. താഴ് വാരങ്ങളിലും സമീപ പ്രദേശങ്ങളിലുമായി താമസിക്കുന്നവരുടെ സുരക്ഷ ഉറപ്പാക്കാൻ ഈ മാപ്പ് സഹായിക്കും. കൂടാതെ, ഇത്തരം മേഖലകളിൽ കെട്ടിടങ്ങളും മറ്റും നിർമിക്കുമ്പോൾ ആവശ്യമായ മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിക്കാനും അതുവഴി അപകടങ്ങൾ ഒഴിവാക്കാനും കഴിയും.

വെള്ളപ്പൊക്ക മേഖലകൾ കണ്ടെത്തുക, അവയുടെ അപകട സാധ്യതയും വെള്ളം ഒഴുകി പോകുന്ന പ്രധാന വാദികളും ഉപവാദികളും അടയാളപ്പെടുത്തുകയും ഇവയെ ഭൂമിശാസ്ത്രപരമായി തിരിച്ചറിഞ്ഞ് ഉയർന്ന അപകടസാധ്യത, ഇടത്തരം അപകട സാധ്യത, കുറഞ്ഞ അപകട സാധ്യതയുള്ളവ എന്നിങ്ങനെ വേർതിരിക്കുക തുടങ്ങിയവയാണ് കൺസൾട്ടൻസിയുടെ പ്രധാന ചുമതലയാണ്.

About the author

themediatoc

Leave a Comment