ദുബായ്: യു.എ.ഇയിലെ 2024 ജൂൺ മാസത്തെ പുതുക്കിയ ഇന്ധന വില പ്രഖ്യാപിച്ചു. പുതുക്കിയ നിരക്ക് പ്രകാരം പെട്രോളിന് 20 ഫിൽസും ഡീസലിന് 19ഫിൽസുമാണ് കുറഞ്ഞിരിക്കുന്നത്. യു.എ.ഇ ഇന്ധന വില നിർണ്ണയ സമിതിയാണ് വില പുനർനിശ്ചയിച്ചത്. പുതിയ വില ശനിയാഴ്ച മുതൽ പ്രാബല്യത്തിൽ വരും. തുടർച്ചയായ മൂന്നു മാസത്തെ വർധനവിന് ശേഷമാണ് പെട്രോളിനും ഡീസലിനും ആശ്വസ നിരക്ക് രേഖപ്പെടുത്തിയിരിക്കുന്നത്. സൂപ്പർ 98 പെട്രോൾ വില ലിറ്ററിന് 3.34 ദിർഹമായിരുന്നത് ഇതോടെ 3.14ഫിൽസായി. കഴിഞ്ഞ മാസം 3.22 ദിർഹമായിരുന്ന സ്പെഷ്യൽ 95 പെട്രോളിന് ഇത്തവണ വില 3.02ദിർഹമായി. ഇ പ്ലസ് 91 ലിറ്ററിന് 2.95 ദിർഹമായാണ് കുറഞ്ഞത്. കഴിഞ്ഞ മാസം ഇതിന് 3.15 ദിർഹമായിരുന്നു വില. ഡീസൽ ലിറ്ററിന് 3.07 ദിർഹമായിരുന്നത് 2.88 ദിർഹമായാണ് കുറഞ്ഞിരിക്കുന്നത്. ഇന്ധനവിലയിലെ മാറ്റം വിവിധ എമിറേറ്റുകളിലെ ടാക്സി ചാർജുകളിലും മറ്റു മേഖലയിലും പ്രതിഫലിക്കും.