Business Gulf UAE

അനേകം പുതുമകളോടെ ‘മാര്‍ക്ക് ആന്റ് സേവ്’ അജ്മാനില്‍ പ്രവർത്തനം ആരംഭിച്ചു

Written by themediatoc

ദുബായ്: വെസ്റ്റേണ്‍ ഇന്റര്‍നാഷനല്‍ ഗ്രൂപ്പിന്റെ വാല്യൂ റീട്ടെയില്‍ സംരംഭമായ മാര്‍ക്ക് ആന്റ് സേവ് പുതിയ ബ്രാഞ്ചിന് അജ്മാനില്‍ തുടക്കം കുറിച്ചു. ഗള്‍ഫ് മേഖലയിലെ 12 മത് പുതിയ ഔട്ട്‌ലെറ്റ് അജ്മാനിലെ അല്‍ റാഷിദിയ 3 ലാണ് പുതിയ ബ്രാഞ്ച് പ്രവര്‍ത്തനം ആരംഭിച്ചത്. വെസ്റ്റേണ്‍ ഇന്റര്‍നാഷനല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ബഷീര്‍ കെ.പി,ഡയരക്ടര്‍മാരായ നവാസ് ബഷീര്‍ കെ.പി,ഫായിസ് ബഷീര്‍ കെ.പി, റമീസ് ബഷീര്‍ കെ.പി,സി.ഇഒ ഷാഹിദ് എന്‍ ഖാന്‍,മുഹമ്മദ് ഫാസില്‍ എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു. ലോകത്തിലെ വിവിധരാജ്യങ്ങളിലെ ഫാക്ടറിയില്‍ നിന്ന് നേരിട്ട് മികച്ച ഗുണമേന്മയുള്ള ഉല്‍പ്പന്നങ്ങള്‍ മിതമായ നിരക്കില്‍ ഉപഭോക്താവിന് നല്‍കുന്ന മാര്‍ക്ക് ആന്റ് സേവിന് മാത്രം പ്രത്യേകതയാണ്. ഫ്രഷ് പച്ചക്കറികളും ഫ്രൂട്‌സുകളും ഉള്‍പ്പെടെ ഭക്ഷ്യ,ഭക്ഷ്യേതര വിഭാഗങ്ങള്‍ക്കു പുറമെ ഡിപ്പാര്‍ട്ട്‌മെന്റ്, റോസറി, ഗാര്‍മെന്റ്‌സ്, ഇലക്ട്രോണിക്‌സ്, ഹെല്‍ത്ത് ആന്റ് ബ്യൂട്ടി, വീട്ടുപകരണങ്ങള്‍ എന്നിവയുടെ വിപുലമായ വിപണന സൗകര്യമാണ് ഇവിടെയുള്ളത്.

അടുത്ത പത്തു വര്‍ഷം കൊണ്ട് 500 വാല്യു റീട്ടെയില്‍ സ്റ്റോറുകള്‍ ആരംഭിക്കുകയാണ് ഗ്രൂപ്പിന്റെ ലക്ഷ്യമെന്നും യുഎഇ, സഊദി, ഒമാന്‍, കുവൈത്ത് എന്നിവിടങ്ങളില്‍ ഒട്ട്‌ലെറ്റുള്ള മാര്‍ക്ക് ആന്റ് സേവ് താമസിയാതെ ഖത്തറിലേക്കും വ്യാപിപ്പിക്കുമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.
2030ഓടെ ഇന്ത്യ,തെക്കുകിഴക്കന്‍ ഏഷ്യ, വടക്കേ അമേരിക്ക, യൂറോപ്പ് എന്നിവയുടള്‍പ്പെടെയാണ് ലോകമെമ്പാടും 500 സ്റ്റോറുകള്‍ തുറക്കാന്‍ ഉദ്ദേശിക്കുന്നത്. ചൈന, ഇന്ത്യ, തുര്‍ക്കി, യൂറോപ്പ്, വിദൂര കിഴക്ക് എന്നിവിടങ്ങള്‍ മാര്‍ക്ക് ആന്റ് സേവിന് പങ്കാളിത്തമുള്ള ഫാക്ടറികളില്‍ നിന്നാണ് ഉപഭോക്താക്കള്‍ക്ക് സാധ്യമായ ഏറ്റവും കുറഞ്ഞ വിലക്ക് നേരിട്ട് ഉത്പന്നങ്ങ ള്‍ എത്തിച്ചുനല്‍കുന്നതെന്നും ബന്ധപ്പെട്ടവര്‍ ദുബായിൽ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

About the author

themediatoc

Leave a Comment