Gulf UAE

സ്വകാര്യ മേഖലയിലെ സ്വദേശീവത്കരണം; സമയപരിധി ഡിസംബർ 31 വരെ

Written by themediatoc

ദുബായ്: സ്വകാര്യ കമ്പനികളിൽ ഈ വർഷത്തെ സ്വദേശീവത്കരണത്തിനായുള്ള സമയ പരിധി ഡിസംബർ‍ 31ന് അവസാനിക്കുമെന്ന് ഓർമ്മിപ്പിച്ച് മാനവ വിഭവ ശേഷി, എമിററ്റൈസേഷൻ മന്ത്രാലയം. 14 പ്രത്യേക സാമ്പത്തിക വിഭാ​ഗങ്ങളിൽ ഉൾപ്പെടുന്ന 20 മുതൽ 49വരെ തൊഴിലാളികൾ‍ ജോലിചെയ്യുന്ന സ്ഥാപനങ്ങൾക്കും നിയമം ബാധകമാണ്. 50 ജീവനക്കാരുള്ള സ്ഥാപനങ്ങൾ രണ്ട് ശതമാനം സ്വദേശികളെ നിയമിക്കണമെന്നാണ് നിർദേശം. ജനുവരി ഒന്നിന് ‍ശേഷം സ്വദേശി നിയമനം നടപ്പാക്കാത്ത സ്ഥാപനങ്ങൾക്ക് ഓരോ സ്വദേശിക്കും 96,000 ദിർഹം വീതം പിഴ നൽകേണ്ടിവരും.

സ്വദേശികളെ നിയമിക്കുന്ന സ്ഥാപനങ്ങൾക്കും ജീവനക്കാർക്കും സർക്കാർ നേരത്തെ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചിരുന്നു. സ്വദേശിവ്തകരണം 2026ഓട് കൂടി പത്ത് ശതമാനത്തോളം ഉയർത്താനാണ് ലക്ഷ്യമിടുന്നത്.പ്ര​തി​വ​ർ​ഷം 12,000 സ്വ​ദേ​ശി​ക​ൾ​ക്ക് ​പ​ദ്ധ​തി മു​ഖേ​ന ജോ​ലി ല​ഭ്യ​മാ​ക്കു​ക​യാ​ണ്​ ല​ക്ഷ്യം. നി​യ​മം പാ​ലി​ക്കാ​ത്ത സ്ഥാ​പ​ന​ത്തി​ൽ​നി​ന്ന്​ ഈ​ടാ​ക്കു​ന്ന പി​ഴ​ത്തു​ക തൊ​ഴി​ൽ തേ​ടു​ന്ന സ്വ​ദേ​ശി​ക​ൾ​ക്ക്​ കൈ​മാ​റും.

സ്വ​കാ​ര്യ മേ​ഖ​ല​യി​ലെ വി​ദ​ഗ്​​ധ തൊ​ഴി​ലി​ട​ങ്ങ​ളി​ൽ യു എ ​ഇ പൗ​ര​ന്മാ​ർ​ക്കാ​യി തൊ​ഴി​ല​വ​സ​രം സൃ​ഷ്ടി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ 2021 സെ​പ്​​റ്റം​ബ​റി​ലാ​ണ്​ പ​ദ്ധ​തി പ്ര​ഖ്യാ​പി​ച്ച​ത്.സ്വ​ദേ​ശി​വ​ത്​​ക​ര​ണ ന​യ​ങ്ങ​ൾ​ക്കും തീ​രു​മാ​ന​ങ്ങ​ൾ​ക്കും വി​രു​ദ്ധ​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടാ​ൽ 600590000, ഔ​ദ്യോ​ഗി​ക ആ​പ് എ​ന്നി​വ വ​ഴി അ​റി​യി​ക്കാം.

About the author

themediatoc

Leave a Comment