Gulf Qatar

സന്ദർശകരുടെ എണ്ണത്തിലെ വൻ വർധന; ഖത്തറിന് പ്രതീക്ഷയേറുന്നു.

Written by themediatoc

ദോഹ – ഖത്തർ പ്ലാ​നി​ങ് ആ​ൻ​ഡ് സ്​​റ്റാ​റ്റി​സ്​​റ്റി​ക്സ്​ അ​തോ​റി​റ്റി (പി.​എ​സ്.​എ) പുറത്തുവിട്ട പു​തി​യ റി​പ്പോ​ർ​ട്ടു​ക​ൾ പ്ര​കാ​രം ആ​ഗ​സ്​​റ്റ് മാ​സ​ത്തി​ൽ ഖ​ത്ത​റി​ലെ​ത്തി​യ സ​ന്ദ​ർ​ശ​ക​രു​ടെ എ​ണ്ണം 1,48,000 ക​വി​ഞ്ഞ് മു​ൻ വ​ർ​ഷ​ത്തേ​ക്കാ​ൾ 138.3 ശ​ത​മാ​നം വ​ർ​ധ​ന രേ​ഖ​പ്പെ​ടു​ത്തി​യതായി അധികൃതർ വ്യകതമാക്കി. എന്നാൽ ആ​കെ സ​ന്ദ​ർ​ശ​ക​രി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ പേ​രും ജി.​സി.​സി രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നാ​ണ്. മൊത്തം സന്ദർശകരുടെ 59 ശ​ത​മാ​നവും.

വ്യോ​മ​ഗതാഗതം ഉപയോഗപ്പെടുത്തിയാണ് സ​ന്ദ​ർ​ശ​ക​രി​ൽ 50 ശ​ത​മാ​നം പേ​രും എ​ത്തി​യ​ത് പി.​എ​സ്.​എ റി​പ്പോ​ർ​ട്ടി​ൽ വ്യ​ക്ത​മാ​ക്കു​ന്നു. ലോകകപ്പിന്റെ ഒരുക്കങ്ങൾ കൊണ്ടുപിടിച്ചു നടക്കുന്ന വേളയിലാണ് ഇത്തരം ഒരു മാറ്റം കാണാനായത്. അ​തേ​സ​മ​യം, ഈ ​വ​ർ​ഷം ആ​ഗ​സ്​​റ്റി​ൽ പു​തി​യ വാ​ഹ​ന​ങ്ങ​ൾ ര​ജി​സ്​​റ്റ​ർ ചെയ്തവരുടെ ആ​കെ എണ്ണത്തിലും വൻവർധന രേഖപെടുത്തിയിരുന്നതായി അ​തോ​റി​റ്റി പു​റ​ത്തു​വി​ട്ട റി​പ്പോ​ർ​ട്ടി​ൽ ചൂണ്ടിക്കാട്ടി മൊത്തം 8830 വാ​ഹ​ന​ങ്ങ​ൾ ര​ജി​സ്​​റ്റ​ർ നടന്നിരുന്നു. പു​തി​യ വാ​ഹ​ന​ങ്ങ​ളു​ടെ ര​ജി​സ്ട്രേ​ഷ​നി​ൽ മു​ൻ​മാ​സ​ത്തെ​ക്കാ​ൾ 50.3 ശ​ത​മാ​നം വ​ർ​ധ​ന​യും പ്ര​തി​വ​ർ​ഷ ക​ണ​ക്കു​ക​ളി​ൽ 26.4 ശ​ത​മാ​നം വ​ർ​ധ​ന​യു​മാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

ലോകകപ്പിന് മുന്നോടിയായി ഖത്തറിൽ വരുന്ന ഇത്തരം മാറ്റങ്ങൾ വാൻ പ്രതീക്ഷയാണ് നൽകുന്നത് എന്നും അധികൃതർ കൂട്ടിച്ചേർത്തു.

About the author

themediatoc

Leave a Comment