2022ൽ ഖത്തറിൽ നടക്കുന്ന ലോകകപ്പ് തന്റെ അവസാന ലോകകപ്പ് ആയിരിക്കുമെന്ന് മെസി വ്യക്തമാക്കി. സ്പോർട്സ് ചാനലായ ഇഎസ്പിഎന്നിന് നൽകിയ അഭിമുഖത്തിലാണ് മെസിയുടെ വെളിപ്പെടുത്തൽ. ലോകകപ്പിന്റെ ദിവസങ്ങൾ താൻ എണ്ണിയെണ്ണി കഴിയുകയാണ്.
എല്ലാ മത്സരങ്ങളും കടുത്തതാണ്, ഫേവറേറ്റുകൾ അവസാന വിജയികളാവണമെന്നില്ലെന്നുംഒരേ സമയം ഉത്കണ്ഠയും ആകാംക്ഷയുമുണ്ടു ഇത്തവണത്തെ ലോകകപ്പിൽ അതുകൊണ്ടുതന്നെ എന്തും സംഭവിക്കാം എന്നും മെസി പറഞ്ഞു. അർജന്റീന ഈ ലോകകപ്പിന്റെ ഫേവറേറ്റുകളല്ല. മറ്റു ടീമുകൾ അതിനും മുകളിലാണെന്നും പിഎസ്ജി മുന്നേറ്റനിര താരം കൂട്ടിച്ചേർത്തു.
അർജന്റീന കുപ്പായത്തിൽ 35 വയസുകാരൻ മെസി ഇതുവരെ നാല് ലോകകപ്പുകളാണ് കളിച്ചിട്ടുള്ളത്. 19 മത്സരങ്ങളിൽനിന്നായി ആറു ഗോളുകൾ നേടുകയും അഞ്ച് അസിസ്റ്റുകൾ നടത്തുകയും ചെയ്തിട്ടുണ്ട്. 2014 ലോകകപ്പിൽ മെസിയുടെ നേതൃത്വത്തിൽ അർജന്റീന രണ്ടാം സ്ഥാനത്തെത്തി. 2021 കോപ അമേരിക്ക കപ്പും സ്വന്തമാക്കി.