ദുബായ് – ആരോഗ്യ സംരക്ഷണത്തിന് ജിസിസിയിലെയും ഇന്ത്യയിലെയും ഏറ്റവും വലിയ ആരോഗ്യ പരിരക്ഷാ ദാതാക്കളിലൊന്നായ ആസ്റ്റര്‍ ഡിഎം ഹെല്‍ത് കെയര്‍ യൂ.എ.യിൽ ഹെല്‍ത് കെയര്‍ ഈ മേഖലയിലെ ആദ്യ ഇന്റഗ്രേറ്റഡ് ഹെല്‍ത് കെയര്‍ ആപ്പായ മൈ ആസ്റ്ററിന്റെ സമ്പൂര്‍ണ പതിപ്പ് ഔപചാരികമായി പുറത്തിറക്കി. ഇപ്രകാര ആശുപത്രികള്‍, ക്‌ളിനിക്കുകള്‍, ഡയഗ്‌നോസ്റ്റിക് സെന്ററുകള്‍, ഫാര്‍മസികള്‍ എന്നിവയിലേക്ക് പ്രവേശനം നല്‍കുന്ന ഈ പ്‌ളാറ്റ്‌ഫോം ആരോഗ്യ സംരക്ഷണ സംവിധാനത്തെ അടുത്ത തലത്തിലേക്ക് നയിക്കും. കിടയറ്റ ആരോഗ്യ പരിചരണ സൗകര്യം ഉപയോഗിച്ച് രോഗികളെ ശാക്തീകരിക്കാനും അതിന്റെ ഹെല്‍ത് കെയര്‍ ഇക്കോ സിസ്റ്റത്തിലേക്ക് തടസ്സമില്ലാതെ പ്രവേശിക്കാനും”മൈ ആസ്റ്റര്‍” ആപ്പ് സൗകര്യമൊരുക്കുന്നു.
കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ അവതരിപ്പിച്ച മൈ ആസ്റ്റര്‍ ആപ്പ് ഇപ്പോള്‍ ആപ്പ് സ്റ്റോറിലും, പ്‌ളേ സ്റ്റോറിലും ഒന്നാം സ്ഥാനം നേടി 10 ലക്ഷത്തിലധികം ജീവിതങ്ങളെ സ്പര്‍ശിച്ചു കഴിഞ്ഞിരിക്കുന്നു. ഏകജാലക ഡിജിറ്റല്‍ ഹെല്‍ത് കെയര്‍ എന്ന നിലയില്‍ രോഗികള്‍ക്കിടയില്‍ മൈ ആസ്റ്റര്‍ ആപ്പിന് വലിയ സ്വീകാര്യതയുണ്ട്. ഈ പ്‌ളാറ്റ്‌ഫോം സമഗ്ര ആരോഗ്യ സേവനങ്ങളിലേക്ക് രോഗികള്‍ക്ക് സിംഗിള്‍ പോയിന്റ് ആക്‌സസ് വാഗ്ദാനം ചെയ്യുന്നു. ഒപ്പം മൈ ആസ്റ്റര്‍ ആപ്പില്‍ ഇന്‍ ബില്‍റ്റ് ഓട്ടോമാറ്റിക് ഇന്‍ഷുറന്‍സ് ഇന്റഗ്രേഷനും, അതിന്റെ അപ്രൂവൽ സേവനവും, രോഗികളുടെയും മുഴുവന്‍ കുടുംബത്തിന്റെയും ഹെല്‍ത് കെയര്‍ ഡോക്യുമെന്റുകളും ഈ ഡിജിറ്റല്‍ പ്‌ളാറ്റ്‌ഫോമില്‍ സൂക്ഷിക്കാനാകും.
”മികച്ച സേവനങ്ങള്‍ നല്‍കുകയും അവ തുടര്‍ച്ചയായി പരിഷ്‌കരിക്കുകയും ചെയ്തു കൊണ്ട് ആരോഗ്യ മേഖല വികസിപ്പിക്കാനുള്ള യുഎഇയുടെ 2031 വിഷനോട് ആസ്റ്റര്‍ ഡിഎം ഹെല്‍ത് കെയര്‍ ചേര്‍ന്നു നില്‍ക്കുന്നു എന്നും ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടര്‍ അലീഷ മൂപ്പന്‍ പറഞ്ഞു. ആരോഗ്യ സംബന്ധിയായ അപകട സാധ്യതകള്‍ കൈകാര്യം ചെയ്യാനുള്ള സംവിധാനത്തെ മെച്ചപ്പെടുത്തുന്നതിനിടക്ക് തന്നെ, ലോകോത്തര മെഡിക്കല്‍ പരിചരണം തുല്യതയില്ലാത്ത നിലയിലും നിഷ്പക്ഷമായും നല്‍കാനുള്ള ആസ്റ്ററിന്റെ പ്രതിബദ്ധതയുടെ ഭാഗമായാണ് മൈ ആസ്റ്റര്‍ പ്‌ളാറ്റ്‌ഫോം ആരംഭിച്ചതെന്നുംഅലീഷ മൂപ്പന്‍ കൂട്ടിച്ചേർത്തു.
മൈ ആസ്റ്റര്‍ ആപ്പ് വികസിപ്പിച്ചിരിക്കുന്നത് രോഗികളുടെ മെഡിക്കല്‍ ആവശ്യങ്ങളുടെ നിരന്തരം മാറിക്കൊണ്ടിരിക്കുന്ന ഇടം മനസ്സിലാക്കിയാണ്. ആരോഗ്യ പരിചരണ ദാതാക്കളെന്ന നിലയില്‍ ഏറ്റവും നൂതന സാങ്കേതികതകള്‍ കൊണ്ട് ആ മാറ്റങ്ങള്‍ കൈകാര്യം ചെയ്യാന്‍ ഞങ്ങള്‍ സജ്ജരായിരിക്കണം. എല്ലാവര്‍ക്കും താങ്ങാനാകുന്ന ഗുണമേന്മയുള്ള ആരോഗ്യ പരിചരണം ലഭ്യമാക്കുകയെന്ന ആസ്റ്ററിന്റെ കാഴ്ചപ്പാടിനനുസൃതമായാണ് ആരോഗ്യ സംരക്ഷണത്തിന്റെ എല്ലാ അവശ്യ ഘടകങ്ങളെയും ഒരു കുടക്കീഴില്‍ കൊണ്ടുവരുന്ന ഒറ്റ പ്‌ളാറ്റ്‌ഫോം എന്നത്. ആസ്റ്ററിന്റെ ഡിജിറ്റല്‍ ഹെല്‍ത് ടീം 10 മില്യനിലധികം പേര്‍ക്ക് ആരോഗ്യ സംരക്ഷണവും സൗഖ്യവും സംബന്ധിച്ച പരിഹാരം കണ്ടുപിടിക്കുകയും വികസിപ്പിക്കുകയും ചെയ്തതായും ബന്ധപ്പെട്ടവർ കൂട്ടിച്ചേർത്തു.
മുഴുവന്‍ ആസ്റ്റര്‍ സേവനങ്ങളെയും ഒരു ഇക്കോ സിസ്റ്റത്തിന് കീഴില്‍ കൊണ്ടുവരുന്ന യുണീക് സൂപര്‍ ആപ്പാണ് മൈ ആസ്റ്ററെന്ന് ആസ്റ്റര്‍ ഡിഎം ഹെല്‍ത് കെയറിലെ ഡിജിറ്റല്‍ ഹെല്‍ത് സിഇഒ ബ്രാന്‍ഡണ്‍ റോബറി പറഞ്ഞു. ജിസിസി പൗരന്മാര്‍ക്കായാണ് സുതാര്യതയോട് കൂടി ഈ ആപ്പ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. അടുത്തിടെ ഗ്രൂപ്പിലെ ഹോസ്പിറ്റലുകളുമായി ബന്ധിപ്പിച്ചതടക്കമുള്ള പരിഷ്‌കരണങ്ങളോടെ രോഗികള്‍ക്ക് ആസ്റ്റര്‍ ഹെല്‍ത് കെയര്‍ സേവനങ്ങളുടെ മുഴുവന്‍ സ്‌പെക്ട്രവും മൈ ആസ്റ്റര്‍ ആപ്പിലൂടെ ലഭ്യമാക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിൽ ആസ്റ്റര്‍ ഉപയോക്താക്കള്‍ക്ക് 200ലധികം ആസ്റ്റര്‍ ഹോസ്പിറ്റല്‍ ഡോക്ടര്‍മാരുടെ അപ്പോയിന്റ്‌മെന്റ് ബുക്കിംഗ് ലഭ്യമാണ്. ഇതിലെ യൂസര്‍ ഇന്റര്‍ഫേസ് നാവിഗേറ്റ് ചെയ്യാന്‍ എളുപ്പമാണ്. കാരണം, ഡോക്ടര്‍മാരുടെ ഷെഡ്യൂളുകളും സ്‌ളോട്ടുകളും കാണാന്‍ കഴിയും.
കണ്‍സള്‍ട്ടേഷനായി അവര്‍ക്കിഷ്ടമുള്ള ഡോക്ടറെ തെരഞ്ഞെടുക്കാനുമാകും. 30 മിനിറ്റിനുള്ളില്‍ ഒരു ജനറല്‍ പ്രാക്ടീഷണറുമായി വീഡിയോ കണ്‍സള്‍ട്ട് ചെയ്യാന്‍ ഞങ്ങളുടെ ഉപയോക്താക്കളെ പ്രാപ്തരാക്കുന്ന ഇന്‍സ്റ്റന്റ് ജിപി ഫീച്ചറും ആപ്പില്‍ ആരംഭിക്കുന്നുണ്ട്. ഭാവിയില്‍ മൈ ആസ്റ്റര്‍ ആപ്പില്‍ ഹോം കെയര്‍ സേവനങ്ങളും ലഭ്യമാകും.
ഒപ്പം അപ്പോയിന്റ്‌മെന്റ് ബുക്കിംഗ്, ഡോക്ടര്‍മാരുടെ ഓണ്‍ലൈനിലും നേരിട്ടുമുള്ള കണ്‍സള്‍ട്ടിംഗ്, മരുന്നു കുറിപ്പുകളും സ്‌കാനുകളും മെഡിക്കല്‍ രേഖകളും, ഒരു ബട്ടനമര്‍ത്തിയാല്‍ വീടുകളില്‍ മരുന്നുകളെത്തിക്കല്‍ തുടങ്ങിയ ഒട്ടേറെ സേവനങ്ങള്‍ക്കായി ഈ ആപ്പ് ഉപയോഗിക്കാവുന്നതാണ്. അഞ്ച് ആശുപത്രികളിലെയും 48 ക്‌ളിനിക്കുകളിലെയും 20 മെഡിക്കല്‍ സ്‌പെഷ്യാലിറ്റികളിലെയും 430 ഡോക്ടര്‍മാരുടെ ബുക്കിംഗ് ഉള്‍പ്പെടെയുള്ളവ ഇതിന്റെ സവിശേഷതകളില്‍ പെടുന്നു. വീഡിയോ കണ്‍സള്‍ട്ടേഷനുകള്‍, സുരക്ഷിത ഗേറ്റ്‌വേകളിലൂടെ ഓണ്‍ലൈന്‍ പേയ്‌മെന്റ്‌സ്, ഡോക്ടറുടെ കുറിപ്പില്‍ നിന്നും 90 മിനിറ്റുകള്‍ക്കകം ഓണ്‍ലൈന്‍ ഫാര്‍മസി സൗകര്യം, ഓണ്‍ലൈനിലൂടെ പ്രധാനപ്പെട്ട ഹെല്‍ത്-വെല്‍നസ് ഉല്‍പന്നങ്ങളും ഓഫറുകളും ഡീലുകളും എന്നിവയും ഈ ആപ്പില്‍ ലഭ്യമാണ്. തങ്ങളുടെ സ്‌കാനുകളും മെഡിക്കല്‍ റിപ്പോര്‍ട്ടുകളും ആപ്പിലൂടെ രോഗികള്‍ക്ക് ലഭിക്കുന്നതുമാണ്.