Gulf UAE

ആദ്യ വെള്ളിയാഴ്ച പ്രാർത്ഥനക്കായി പള്ളികളിൽ പതിനായിരങ്ങളെത്തി

Written by themediatoc

ദുബായ് – റ​മ​ദാ​ൻ മാ​സ​ത്തി​ലെ ആ​ദ്യ​വെ​ള്ളി​യാ​ഴ്ച ജു​മു​അ പ്രാ​ർ​ഥ​ന​ക്ക്​ എമിറേറ്റിന്റെ വി​വി​ധ പ​ള്ളി​ക​ളി​ൽ പതിനായിരക്ക​ണ​ക്കി​ന്​ വി​ശ്വാ​സി​ക​ൾ എത്തി. ക​ഴി​ഞ്ഞ വ​ർ​ഷ​ങ്ങ​ളി​ലേ​തി​ൽ​നി​ന്ന്​ വ്യ​ത്യ​സ്ത​മാ​യി കോ​വി​ഡ്​ നി​യ​ന്ത്ര​ണ​ങ്ങ​ളി​ല്ലാ​ത്ത​തി​നാ​ൽ പ​ള്ളി​ക​ളി​ൽ ആ​ശ​ങ്ക​യി​ല്ലാ​തെ​യാ​ണ്​ വി​ശ്വാ​സി​ക​ൾ എ​ത്തി​ച്ചേ​ർ​ന്ന​ത്. സാ​ധാ​ര​ണ​യി​ൽ​നി​ന്ന്​ വ്യ​ത്യ​സ്ത​മാ​യി പ​ല​യി​ട​ങ്ങ​ളി​ലും നേ​ര​ത്തേ ത​ന്നെ പ​ള്ളി​ക​ൾ നി​റ​ഞ്ഞു​ക​വി​ഞ്ഞി​രു​ന്നു. കോ​വി​ഡ്​ നി​യ​ന്ത്ര​ണ​ങ്ങ​ളി​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ ഹ​സ്ത​ദാ​നം ചെ​യ്തും ആ​ലിം​ഗ​നം ചെ​യ്തും വി​ശ്വാ​സി​ക​ൾ പ​ര​സ്പ​രം വി​ശേ​ഷ​ങ്ങ​ൾ പ​ങ്കു​വെ​ക്കു​ന്ന​ത്​ എ​ല്ലാ​യി​ട​ത്തും കാ​ണാ​മാ​യി​രു​ന്നു.

റ​മ​ദാ​നി​ന്‍റെ സ​ദ്​​ഫ​ല​ങ്ങ​ൾ ജീ​വി​ത​ത്തി​ൽ ​ചേ​ർ​ത്തു​വെ​ക്കാ​ൻ നോ​മ്പ​നു​ഷ്ഠാ​ന​ത്തി​ലൂ​ടെ വി​ശ്വാ​സി​ക​ൾ​ക്ക്​ ക​ഴി​യ​ണ​മെ​ന്ന്​ ഇ​മാ​മു​മാ​ർ ജു​മു​അ പ്ര​ഭാ​ഷ​ണ​ത്തി​ൽ ഉ​ണ​ർ​ത്തി. ഖു​ർ​ആ​ൻ പാ​രാ​യ​ണ​വും ദാ​ന​ധ​ർ​മ​ങ്ങ​ളും വ​ർ​ധി​പ്പി​ച്ച്​ ദൈ​വ​സാ​മീ​പ്യം ക​ര​സ്ഥ​മാ​ക്കാ​നും റ​മ​ദാ​ൻ ശ​രി​യാ​യ രീ​തി​യി​ൽ ഉ​പ​യോ​ഗി​ക്കാ​നും പ്ര​ഭാ​ഷ​ണ​ങ്ങ​ളി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

ഫെ​ഡ​റ​ൽ സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്ക്​ വെ​ള്ളി​യാ​ഴ്ച​ക​ളി​ൽ വീ​ട്ടി​ലി​രു​ന്ന്​ ജോ​ലി​ചെ​യ്യാ​ൻ അ​നു​മ​തി​യു​ണ്ട്. ഷാ​ർ​ജ, ഉ​മ്മു​ൽ​ഖു​വൈ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ൽ റ​മ​ദാ​നി​ൽ വെ​ള്ളി, ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ പൂ​ർ​ണ​മാ​യും അ​വ​ധി​യായാണ് നൽകിയിട്ടുള്ളത്. മാത്രമല്ല റ​മ​ദാ​നി​ൽ ജോ​ലി​സ്ഥ​ല​ങ്ങ​ളി​ലും വി​ദ്യാ​ല​യ​ങ്ങ​ളി​ലും പ്ര​വൃ​ത്തി സ​മ​യം വെ​ട്ടി​ക്കു​റ​ച്ച​തി​നാ​ൽ നേ​ര​ത്തേ പ്രാ​ർ​ഥ​ന​ക്ക്​ എ​ത്തി​ച്ചേ​രാ​ൻ സൗ​ക​ര്യമായി. പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളി​ലെ​യും സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലെ​യും വി​ദ്യാ​ർ​ഥി​ക​ൾ​ക്കും സ​മാ​ന​മാ​യ ഇ​ള​വ്​ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. സ്ഥാ​പ​ന​ങ്ങ​ൾ​ക്ക്​ പ്ര​വൃ​ത്തി സ​മ​യം നി​യ​മാ​നു​സൃ​ത​മാ​യി മാ​റ്റം വ​രു​ത്താ​നു​ള്ള അ​നു​മ​തി​യും ന​ൽ​കി​യി​രു​ന്നു. ഇ​തെ​ല്ലാം ആ​ദ്യ വെ​ള്ളി​യാ​ഴ്ച​യി​ൽ പ​ള്ളി​ക​ൾ പതിനായിരങ്ങളെത്താൻ സ​ഹാ​യ​ക​വു​മാ​യി.

About the author

themediatoc

Leave a Comment