Gulf UAE

ദുബായിലെ പരിഷ്കരിച്ച വിസാ നിയമങ്ങൾ ഒറ്റനോട്ടത്തിൽ.

Written by themediatoc

നിലവിൽ നിലനിന്നിരുന്ന 90 ദി​വ​സ​ത്തെ ടൂ​റി​സ്റ്റ്​ വി​സ നി​ർ​ത്ത​ലാ​ക്കി. ഇനിമുതൽ 30, 60 ദി​വ​സ​ത്തേ​ക്ക്​ ടൂ​റി​സ്റ്റ്​ വി​സ ല​ഭി​ക്കും.
എന്നാൽ നി​ല​വി​ൽ 90 ദി​വ​സ വി​സ​യി​ൽ എ​ത്തി​യ​വ​ർ​ക്കും വി​സ അ​ടി​ച്ച്​ വ​രാ​നി​രി​ക്കു​ന്ന​വ​ർ​ക്കും പു​തി​യ ച​ട്ടം ബാ​ധ​ക​മ​ല്ല. വി​സ​യു​ടെ ഫീ​സ്​ നി​ര​ക്കി​ൽ വ​ലി​യ മാ​റ്റ​മി​ല്ല.

ചി​കി​ൽ​സ​ക്ക്​ എ​ത്തു​ന്ന​വ​ർ​ക്ക്​ 90ദി​വ​സ​ത്തെ വി​സ അനുവദിക്കും.

തൊ​ഴി​ല​ന്വേ​ഷ​ക​ർ​ക്ക്​ പു​തി​യ ‘ജോ​ബ് എ​ക്സ്​​​പ്ല​റേ​ഷ​ൻ വി​സ’. 60, 90, 120ദി​വ​സ​ങ്ങ​ളി​ലേ​ക്ക് വി​സ​ ല​ഭി​ക്കും.

സ്വ​യം തൊ​ഴി​ൽ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ, വി​ദ​ഗ്ധ തൊ​ഴി​ലാ​ളി​ക​ൾ, ഫ്രീ​ലാ​ൻ​സ് ജോ​ലി​ക്കാ​ർ എ​ന്നി​വ​ർ​ക്കാ​ണ് അ​ഞ്ച് വ​ർ​ഷ ഗ്രീ​ൻ​വി​സ ഗ്രീ​ൻ​വി​സ ലഭിക്കും. എന്നാൽ അ​പേ​ക്ഷ​ക​ർ ബി​രു​ദ​ധാ​രി​ക​ൾ ആ​യി​രി​ക്ക​ണം. യു.​എ.​ഇ​യി​ൽ തൊ​ഴി​ൽ ക​രാ​റും ഒപ്പം 15,000 ദി​ർ​ഹ​മി​ൽ കു​റ​യാ​ത്ത ശ​മ്പ​ള​വും വേ​ണം.

സ്പോ​ൺ​സ​ർ ആ​വ​ശ്യ​മി​ല്ലാ​തെ അ​ഞ്ചു​വ​ർ​ഷം കാ​ലാ​വ​ധി​യു​ള്ള മ​ൾ​ട്ടി​പ്പി​ൾ എ​ൻ​ട്രി ടൂ​റി​സ്റ്റ് വി​സ. എന്നാൽ അ​ഞ്ചു​വ​ർ​ഷ​ത്തെ മ​ൾ​ട്ടി​പ്പി​ൾ എ​ൻ​ട്രി ടൂ​റി​സ്റ്റ് വി​സ​ക്ക് അ​പേ​ക്ഷി​ക്കാ​ൻ 4000 ഡോ​ള​ർ (മൂ​ന്ന​ര​ല​ക്ഷ​ത്തോ​ളം രൂ​പ) ബാ​ങ്ക് ബാ​ല​ൻ​സ് നി​ർ​ബ​ന്ധം.

ഗോ​ൾ​ഡ​ൻ വി​സ ല​ഭി​ക്കാ​ൻ ആ​വ​ശ്യ​മാ​യ പ്രൊ​ഫ​ഷ​ന​ലു​ക​ളു​ടെ കു​റ​ഞ്ഞ പ്ര​തി​മാ​സ ശ​മ്പ​ള പ​രി​ധി 50,000 ദി​ർ​ഹ​മി​ൽ നി​ന്ന് 30,000 ദി​ർ​ഹ​മാ​ക്കി.

20ല​ക്ഷം ദി​ർ​ഹം മൂ​ല്യ​മു​ള്ള പ്രോ​പ്പ​ർ​ട്ടി വാ​ങ്ങു​മ്പോ​ൾ നി​ക്ഷേ​പ​ക​ർ ദീ​ർ​ഘ​കാ​ല വി​സ​ക്ക്​ അ​ർ​ഹ​രാ​വും​.

താ​മ​സ​വി​സ​ക്കാ​രാ​യ പ്ര​വാ​സി​ക​ൾ​ക്ക് മ​ക്ക​ളെ 25 വ​യ​സ് വ​രെ സ്പോ​ൺ​സ​ർ ചെ​യ്യാം. നേ​ര​ത്തെ 18 വ​യ​സാ​യി​രു​ന്നു, എന്നാൽ പുതുക്കിയ നിയമനുസരിച്ചു അ​വി​വാ​ഹി​ത​രാ​യ പെ​ൺ​മ​ക്ക​ളെ​യും ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ മ​ക്ക​ളെ​യും പ്രാ​യ​പ​രി​ധി​യി​ല്ലാ​തെ സ്പോ​ൺ​സ​ർ ചെ​യ്യാം.

മുൻപ് നിലനിന്നിരുന്ന ര​ക്ഷി​താ​ക്ക​ൾ​ക്കൊ​പ്പം എ​ത്തു​ന്ന കു​ട്ടി​ക​ൾ​ക്ക്​ ഒ​രു മാ​സ​ത്തെ സ​ന്ദ​ർ​ശ​ക വി​സ സൗ​ജ​ന്യ​മാ​ക്കി​യ​ത്​ തു​ട​രും. ര​ണ്ട്​ മാ​സം വി​സ​യെ​ടു​ക്കു​ന്ന​വ​ർ​ക്ക്​ ഈ ​സൗ​ജ​ന്യം ല​ഭി​ക്കി​ല്ല.

ഗോ​ൾ​ഡ​ൻ വി​സ​യു​ള്ള​വ​ർ​ക്ക് പ്രാ​യ​പ​രി​ധി​യി​ല്ലാ​തെ മ​ക്ക​ളെ സ്പോ​ൺ​സ​ർ ചെ​യ്യാം​

സ​ന്ദ​ർ​ശ​ക വി​സ​യു​ടെ പി​ഴ 50 ദി​ർ​ഹ​മാ​യി കു​റ​ച്ചു. നേ​ര​ത്തെ 100 ദി​ർ​ഹ​മാ​യി​രു​ന്നു.

60 ദി​വ​സ​ത്തെ വി​സ ദീ​ർ​ഘി​പ്പി​ക്കാ​ൻ ക​ഴി​യി​ല്ല. എ​ന്നാ​ൽ, 30 ദി​വ​സ​ത്തെ വി​സ ആ​വ​ശ്യ​മെ​ങ്കി​ൽ നീ​ട്ടാ​ൻ ക​ഴി​യും.

മെ​ഡി​സി​ൻ, സ​യ​ൻ​സ​സ് ആ​ൻ​ഡ് എ​ൻ​ജി​നീ​യ​റി​ങ്, ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്നോ​ള​ജി, ബി​സി​ന​സ് ആ​ൻ​ഡ് അ​ഡ്മി​നി​സ്ട്രേ​ഷ​ൻ, വി​ദ്യാ​ഭ്യാ​സം, നി​യ​മം, സം​സ്കാ​രം, സാ​മൂ​ഹി​ക ശാ​സ്ത്രം എ​ന്നീ മേ​ഖ​ല​ക​ളി​ൽ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പ്രൊ​ഫ​ഷ​ണ​ലു​ക​ൾ​ക്ക്​ ഗോ​ൾ​ഡ​ൻ വിസ കരസ്തമാകം.

റ​സി​ഡ​ൻ​സി വി​സ കാ​ല​ഹ​ര​ണ​പ്പെ​ട്ടാ​ൽ ​30 ദി​വ​സ​ത്തെ ഗ്രേ​സ്​ പി​രീ​ഡി​ന്​ പ​ക​രം ആ​റ് മാ​സം വ​രെ ഫ്ലെ​ക്സി​ബി​ൾ ഗ്രേ​സ് പി​രീ​ഡ്​ ലഭിക്കും.

About the author

themediatoc

Leave a Comment