Breaking News Featured Gulf UAE

ദുബായ് ജൈ​ടെ​ക്സ്​ മാമാങ്കത്തിന് നാളെ കൊടിയേറും.

Written by themediatoc

ദുബായ് – ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ടെ​ക്​ ഷോ​യി​ൽ ഒ​ന്നാ​യ ഗ​ൾ​ഫ്​ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്​​നോ​ള​ജി എ​ക്​​സി​ബി​ഷ​ന്​ (ജൈ​ടെ​ക്സ്) 42മത് എ​ഡി​ഷ​ന് തി​ങ്ക​ളാ​ഴ്ച ദു​ബൈ വേ​ൾ​ഡ്​ ട്രേ​ഡ്​ സെ​ന്‍റ​റി​ൽ തു​ട​ക്കം കുറിക്കും. ‘എ​ന്‍റ​ർ ദി ​നെ​ക്സ്റ്റ്​ ഡി​ജി​റ്റ​ൽ യൂ​നി​വേ​ഴ്​​സ്​’ എ​ന്ന പ്ര​മേ​യ​ത്തി​ലാ​ണ്​ ഇത്തവണത്തെ ജൈ​ടെ​ക്സ് അരങ്ങേറുക. 20 ല​ക്ഷം ച​തു​ര​ശ്ര മീ​റ്റ​റി​ൽ 26 ഹാ​ളി​ലാ​യാ​ണ്​ പ​രി​പാ​ടി നടക്കുക. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തേ​ക്കാ​ൾ 25 ശ​ത​മാ​നം ഏ​രി​യ ഇ​ക്കു​റി കൂ​ടു​ത​ലു​ണ്ട്. ഒക്ടോബർ 10 മുതൽ 14 വ​രെ നീ​ണ്ടു​നി​ൽ​ക്കു​ന്ന ഷോ​യി​ൽ 90ൽ ​അ​ധി​കം രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള​ 5000ഓ​ളം സ്ഥാ​പ​ന​ങ്ങ​ൾ പങ്കെടുക്കുണ്ട്. പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തു​ന്ന 52 ശ​ത​മാ​നം സ്ഥാ​പ​ന​ങ്ങ​ളും ആ​ദ്യ​മാ​യാ​ണ്​ ജൈ​ടെ​ക്സി​നെ​ത്തു​ന്ന​ത്​ എ​ന്ന പ്ര​ത്യേ​ക​ത​യു​മു​ണ്ട്.

ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ന്‍റ്​​സ്, ഓ​ഗ്​​മ​ന്‍റ്​ റി​യാ​ലി​റ്റി, റി​​മോ​ട്ട്​ വ​ർ​ക്ക്​ ആ​പ്, ഡി​ജി​റ്റ​ൽ എ​ക്കോ​ണ​മി,ബ്ലോക്ക് ചെ​യി​ൻ, ക്രി​പ്​​റ്റോ ക​റ​ൻ​സി, കോ​ഡി​ങ്​ തു​ട​ങ്ങി​യ​വ​യെ​ല്ലാം ച​ർ​ച്ചാ വി​ഷ​യ​മാ​കു​ക​യും ഇ​വ​യു​ടെ സാ​ധ്യ​ത​ക​ൾ പ്ര​ദ​ർ​ശി​പ്പി​ക്കു​ക​യും ചെ​യ്യും. ഒപ്പം ഏ​റ്റ​വും പു​തി​യ ട്രെ​ൻ​ഡാ​യ മെ​റ്റാ​വേ​ഴ്​​സി​നെ കു​റി​ച്ച്​ അ​റി​യാ​നും പ​ഠി​ക്കാ​നും ന​ട​പ്പാ​ക്കാ​നും പ​ക​ർ​ത്താ​നും ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക്​ മി​ക​ച്ചൊ​രു അ​വ​സ​ര​മാ​യി​രി​ക്കും ജൈ​ടെ​ക്സ്. 170 രാ​ജ്യ​ങ്ങ​ളി​ലെ ല​ക്ഷം സ​ന്ദ​ർ​ശ​ക​രെ പ്ര​തീ​ക്ഷി​ക്കു​ന്ന മേളയിൽ 17 സ​മ്മേ​ള​ന​ങ്ങ​ള്‍, 800ഓ​ളം പ്ര​ഭാ​ഷ​ണ​ങ്ങ​ള്‍, പ​ഠ​ന​ങ്ങ​ള്‍, ശി​ല്‍പ​ശാ​ല​ക​ള്‍ എ​ന്നി​വ അ​ര​ങ്ങേ​റും. ഒപ്പം വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ ആ​യി​ര​ക്ക​ണ​ക്കി​ന്​ മ​ന്ത്രി​മാ​രും ന​യ​ത​ന്ത്ര പ്ര​തി​നി​ധി​ക​ളും നേ​താ​ക്ക​ളും എ​ത്തും.

ചൈ​നീ​സ്​ ക​മ്പ​നി​യാ​യ ഇ​വി​ടോ​ൾ അ​വ​ത​രി​പ്പി​ക്കു​ന്ന ‘ഭാ​വി​യു​ടെ വാ​ഹ​നം’ എന്നറിയപ്പെടുന്ന പ​റ​ക്കും കാ​റാ​ണ്​ ഇ​ത്ത​വ​ണ​ത്തെ പ്രധാന ആ​ക​ർ​ഷ​ണങ്ങളിലൊന്ന് . ദു​ബൈ​യി​ൽ ഇ​ത്ത​രം കാ​റു​ക​ൾ​ക്കും വി​മാ​ന​ങ്ങ​ൾ​ക്കും മാ​ത്ര​മാ​യി വി​മാ​ന​ത്താ​വ​ളം നി​ർ​മി​ക്കാ​ൻ പ​ദ്ധ​തി​യു​ണ്ട്. യാ​ത്ര​ക്കാ​ർ​ക്ക്​ സ​ഞ്ച​രി​ക്കാ​വു​ന്ന കാ​റു​ക​ൾ​ക്ക്​ പു​റ​മെ ഓ​ൺ​ലൈ​ൻ ഡെ​ലി​വ​റി വ​സ്തു​ക്ക​ളും ഇ​ത്ത​രം വാ​ഹ​ന​ങ്ങ​ൾ വ​ഴി എ​ത്തി​ക്കാ​നും പ​ദ്ധ​തി​യു​ണ്ട്.

ചൈ​നീ​സ്​ ടെ​ക്​ ക​മ്പ​നി​യാ​യ എ​ക്സ്​ പെ​ങ്ങും ഇ.​വി മാ​നു​ഫാ​ക്​​ച​റ​റു​ ചേർന്നാണ് ദു​ബൈ ചേം​ബ​ർ ഓ​ഫ്​ കൊ​മേ​ഴ്​​സി​ന്‍റെ പി​ന്തു​ണ​യോ​ടെ ​പ​റ​ക്കും കാ​ർ വി​ക​സി​പ്പി​ച്ച​ത്. കു​ത്ത​നെ പ​റ​ന്നു​യ​രാ​നും താ​ഴാ​നും ഇ ​കാ​റി​ന്​ ക​ഴി​യും. സ്വ​യം നി​യ​ന്ത്രി​ക്കാ​നു​ള്ള ക​ഴി​വു​മുണ്ട്. അ​തി​നാ​ൽ ഡ്രൈ​വ​റു​ടെ ആ​വ​ശ്യ​മി​ല്ല. നൂ​ത​ന ഫ്ലൈറ്റ് ​ ക​ൺ​ട്രോ​ൾ സം​വി​ധാ​ന​മാ​ണ്​ ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്. മ​ണി​ക്കൂ​റി​ൽ 130 കി​ലോ​മീ​റ്റ​ർ വ​രെ വേ​ഗ​ത​യി​ൽ സ​ഞ്ച​രി​ക്കാ​ൻ ക​ഴി​വുള്ള ഇ​ല​ക്​​ട്രി​ക കാ​റാ​ണി​ത്.

സന്ദർശകർക്കു 220 മു​ത​ലാ​ണ്​ ടി​ക്ക​റ്റ്​ നി​ര​ക്ക്. gitex.com എ​ന്ന വെ​ബ്​​സൈ​റ്റ്​ വ​ഴി ടി​ക്ക​റ്റെ​ടു​ത്ത്​ പ്ര​വേ​ശി​ക്കാം.

About the author

themediatoc

Leave a Comment