ദുബായ് – യു.എ.ഇയിലെ ഇന്ത്യക്കാരായ പ്രവാസികൾക്കായി ദീപാവലി ആഘോഷത്തിനായി എക്സ്പോ സിറ്റിയിൽ വിപുലമായ സൗകര്യമേർപ്പെടുത്തിയിക്കുകയാണ് ദുബായ് ഗവർമെന്റ് അധികൃതർ. അടുത്ത തിങ്കളാഴ്ചയാണ് ദീപാവലി ആഘോഷദിനം. പ്രധാനമായും ഉത്തരേന്ത്യക്കാരാണ് ദീപാവലി വിപുലമായി ആഘോഷിക്കുന്നത്. ഈ മാസം മുതൽ പൂർണമായും പ്രവർത്തനമാരംഭിച്ച എക്സ്പോ സിറ്റിയിൽ വിപുലമായ ദീപാവലി പരിപാടികളാണ് സന്ദർശകരെ കാത്തിരിക്കുന്നത്..
ഇതിന്‍റെ ഭാഗമായി ശനി, ഞായർ ദിവസങ്ങളിൽ 7.45 മുതൽ എട്ടുവരെ ആദ്യ ഷോയും തുടർന്ന് 9.12 മുതൽ 9.30 വരെ 18 മിനിറ്റ് ദൈർഘ്യമുള്ള നൈറ്റ് ഷോയും അൽ വസ്ൽ പ്ലാസയിൽ ഒരുക്കിയിട്ടുള്ളത്. ഒപ്പം ഞായറാഴ്ച പ്രത്യേക ദീപാവലി ഷോകൾ വൈകീട്ട് 6.30 മുതൽ 6.45 വരെയും പിന്നീട് 7.40 മുതൽ 7.55 വരെയും അൽ വസ്ൽ താഴികക്കുടത്തിൽ പ്രകാശിപ്പിക്കും.
ശനി, ഞായർ ചില സ്കൂളുകൾ അവധിനൽകാൻ തീരുമാനമെടുത്തിട്ടുണ്ട്. ഡൽഹി പ്രൈവറ്റ് സ്കൂൾ ദുബൈ, സ്പ്രിങ് ഡെയ്ൽസ് സ്കൂൾ ദുബൈ, അമിറ്റി സ്കൂൾ ദുബൈ തുടങ്ങിയവയാണ് രണ്ടു ദിവസത്തെ അവധി നൽകുന്നത്. അതേസമയം ജെംസ് ഇന്ത്യൻ സ്കൂൾ അടക്കമുള്ളവ തിങ്കളാഴ്ച മാത്രമാണ് അവധി പ്രഖ്യാപിച്ചത്. ഷാർജ ഇന്ത്യൻ സ്‌കൂൾ, അംബാസഡർ സ്‌കൂൾ തുടങ്ങി ഷാർജയിലെ ഒട്ടുമിക്ക സ്‌കൂളുകൾക്കും തിങ്കളാഴ്ച അവധിയായിരിക്കും.