സൗദി അറേബ്യയിലെ മദീനയിലെ റൗള വനിതകള്‍ സന്ദര്‍ശിക്കുവാനുള്ള സമയ ക്രമത്തില്‍ മാറ്റം വരുത്തി സൗദി മസ്ജിദുന്നബവി കാര്യ വിഭാഗം. പുതിയ നിയമപ്രകാരം വെള്ളിയാഴ്ചകളിലും മറ്റ് ദിവസങ്ങളിലുമാണ് പുതിയ സമയക്രമം പാലിക്കേണ്ടത്.
വെള്ളിയാഴ്ചകളില്‍ രാവിലെ ആറു മുതല്‍ വനിതകൾക്ക് റൗള സന്ദര്‍ശിക്കുവാനാകും. എന്നാൽ രാവിലെ ഒമ്പതു മണിക്കുശേഷം റൗള സന്ദര്‍ശിക്കുവാന്‍ അനുവദിക്കില്ല. വെള്ളിയാഴ്ച രാത്രി ഒമ്പതര മുതല്‍ അര്‍ധരാത്രി പന്ത്രണ്ടു വരെയും വനിതകള്‍ക്ക് റൗളാ ശരീഫ് സന്ദര്‍ശിക്കാവുന്നതാണ്.
എന്നാല്‍ വെള്ളി ഒഴിച്ചുള്ള മറ്റു ദിവസങ്ങളില്‍ ദിവസങ്ങളില്‍ രാവിലെ ആറു മുതല്‍ പതിനൊന്നുമണിവരെയും റൗള സന്ദര്‍ശിക്കാനാകും. അതോടൊപ്പം രാത്രിയില്‍ ഒമ്പതര മുതല്‍ അര്‍ധരാത്രി പന്ത്രണ്ടു വരെയും റൗളാ ശരിഫ് സന്ദര്‍ശിക്കാന്‍ സാധിക്കുമെന്നും സൗദി ക്രൗഡ് മേനേജ്മെന്റിന്റേതാണ് ഈ പുതിയ തീരുമാനം.